കിഴക്കിൻ്റെ ലൂർദ്ദ് പള്ളിക്കുന്നിലമ്മ :സംഗീത ആൽബം പ്രകാശനം ചെയ്തു.

കൽപ്പറ്റ: . പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളി തിരുനാളിനോടനുബന്ധിച്ച് പ്രധാന തിരുനാൾ ദിനത്തിൽ നടന്ന തിരുകർമ്മങ്ങളോടനുബന്ധിച്ച് സംഗീതം ആൽബം പുറത്തിറക്കി. പള്ളിക്കുന്ന് ഇടവക വികാരി ഡോ. അലോഷ്യസ് കുളങ്ങരയും,ഇടവക ദേവാലയവും ചേർന്ന് അജിത് ബേബിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ ഏറ്റവും പുതിയ മരിയൻ ഗാനം “കിഴക്കിന്റെ ലൂർദ് പള്ളിക്കുന്നിലമ്മ എന്ന ആൽബം “കോഴിക്കോട് രൂപത മെത്രൻ ഡോ. വർഗീസ് ചക്കാലക്കൽ പ്രകാശനം ചെയ്തു. സഹ വികാരി. ഫാദർ.സിജു ഒലിക്കരയുടെയും തീർത്ഥാടന ജനത്തിന്റെയും സാന്നിധ്യത്തിൽ പ്രകാശനം നടന്നു. . തുടർന്ന് വോയിസ്‌ ഓഫ് ആഡം യൂട്യൂബ് ചാനലിലൂടെ ഗാനം പബ്ലിഷ് ചെയ്തു.. ഫാദർ. ബോബിത് തോമസ് എം. ഐ. രചനയും മ്യൂസിക് അജിത് ബേബിയും നിർവ്വഹിച്ചു. ഗായകൻ വിൽ‌സൺ പിറവവും പള്ളിക്കുന്ന് പള്ളി ഗായക സംഘം എൻ എം ആന്റണി,ബിജു തോമസ്, അഭിന ആന്റണി, അനന്യ ആന്റണി, നേഹ മാർസൽ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. . നിർമാണം ഷിനോജ് ജോർജ് മുട്ടപ്പള്ളിയും . സംവിധാനം എൻ. എം. ആന്റണിയും .കോർഡിനേഷൻ ഫാദർ സിജു ഒലിക്കരയും, ഓർഗസ്ട്രേഷൻ വി.ജെ. പ്രതീഷ് ഉം ആണ്. നിർവ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആനയുടെ ആക്രമണത്തിൽ മരിച്ച അജീഷ് പനച്ചിയിലിന്റെ കുടുംബത്തിന് മാനന്തവാടി രൂപതയുടെ പത്തുലക്ഷം ധനസഹായം
Next post മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണുവേട്ടക്കരുമൻ ക്ഷേത്ര മഹോൽസവത്തോടനുബന്ധിച്ച് താലപ്പൊലി എഴുന്നള്ളിപ്പ് നടത്തി.
Close

Thank you for visiting Malayalanad.in