കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം തുടങ്ങി.

കെ.എ.ടി.എഫ് ജില്ലാ സമ്മേളനം തുടങ്ങി. പനമരം: കേരളത്തിലെ ഏറ്റവും വലിയ ഭാഷ അധ്യാപക സംഘടനയായ കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം പനമരത്ത് ഗവ: ഹൈ സ്കൂളിൽ തുടങ്ങി.ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഷരീഫ് ഇ.കെ പതാക ഉയർത്തി. പനമരം മുസ്ലിം ലീഗ് ശാഖ പ്രസിഡൻ്റ് കെ.സി.യൂസുഫ് ഹാജി, ജാഫർ പി.കെ, മൊയ്തു.ടി,സിദ്ധീഖ്.കെ.എൻ, അബ്ദുസലാം എം.പി, ശിഹാബ് മാളിയേക്കൽ,അക്ബറലി, സുബൈർ ഗദ്ദാഫി, ജലീൽ.എം, യൂനുസ് .ഇ എന്നിവർ സംസാരിച്ചു .മാനന്തവാടി, വൈത്തിരി, ബത്തേരി സബ്ജില്ല ടീമുകൾ അണിനിരന്ന ഫുട്ബോൾ മത്സരവും സമ്മേളനത്തിൻ്റെ ഭാഗമായി നടന്നു. ശനിയാഴ്ച പ്രതിനിധി സമ്മേളനം, പ്രമേയ സമ്മേളനം, ഐ.ടി സമ്മേളനം, ഉദ്ഘാടന സമ്മേളനം എന്നിവശനിയാഴ്ച നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Previous post സർവ്വോദയ പക്ഷം ഖാദി മേള ആരംഭിച്ചു
Next post രാത്രി ഉദ്യോഗസ്ഥരുമായി വാക്കേറ്റം: ആനയെ ഇന്ന് മയക്കുവെടി വെക്കും: അജിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചു.
Close

Thank you for visiting Malayalanad.in