ക്ഷീര കർഷകർക്ക് 1.80 കോടി രൂപയുടെ സബ്സിഡിയുമായി ജില്ലാ പഞ്ചായത്ത്‌

മുട്ടിൽ :ക്ഷീര കർഷകരെ സഹായിക്കാൻ വിവിധ പദ്ധതികളുമായി വയനാട് ജില്ലാ പഞ്ചായത്ത്. കർഷകരളക്കുന്ന പാലിൻറെ തോതനുസരിച്ച് ഉയർന്ന രീതിയിലുള്ള സബ്സിഡിയാണ് ജില്ലാ പഞ്ചായത്ത് ഈ വർഷം ലഭ്യമാക്കിയിട്ടുള്ളത് . ജില്ലാ പഞ്ചായത്തിൻറെ 2023 – 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സബ്സിഡി വിതരണം ചെയ്യുന്നത് .
2018 പ്രളയകാലം മുതൽ അതിനു ശേഷം വന്ന കോവിഡ് കാലത്തും ജില്ലയെ സാമ്പത്തികമായി താങ്ങി നിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച മേഖലയാണ് ക്ഷീര കർഷക മേഖല. പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവും കാലാവസ്ഥ വ്യതിയാനവും മൂലം പാലിന്റെ അളവിലുണ്ടായ ഗണ്യമായ കുറവും കാലിത്തീറ്റ പോലുള്ള അവശ്യവസ്തുക്കളുടെ വില വർധനയും കാരണം ദുരിതത്തിലാവുന്ന കർഷകർക്ക് താങ്ങാവുകയാണ് പദ്ധതിയുടെ ലക്ഷ്യം എന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ സംഷാദ് മരക്കാർ പറഞ്ഞു.
ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഇതിനായി വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നത്.തെനേരി സഹകരണ സംഘം ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ സബ്സിഡി വിതരണോൽഘാടനം നിർവഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം.
പച്ചപ്പുല്ല് കൊണ്ടുവരുന്നതിന് കർണാടക നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ദുരിതത്തിലാകുന്ന കർഷകർക്ക് അത് സ്വയം കൃഷി ചെയ്യുന്നതിന് സാമ്പത്തികമടക്കമുള്ള സഹായങ്ങൾ ചെയ്തു നൽകുമെന്നും അത് കൃഷി ചെയ്യുന്നതിനായി കർഷകർ സ്വയം തയ്യാറാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷതമ്പി അധ്യക്ഷയായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ബാബു ,ക്ഷീര സംഘം പ്രസിഡണ്ട് പി ടി ഗോപാലക്കുറുപ്പ് ,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീതാവിജയൻ, അമൽ ജോയ്, ബീന ജോസ്, കെ. വിജയൻ. സിന്ധു ശ്രീധർ, മീനാക്ഷി രാമൻ, ബിന്ദു പ്രകാശ്, ഫെബിന. സി. മാത്യു, പി. പി പൗലോസ്, ബെന്നി, നൗഷാ ജമാൽ,തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post എല്ലാ കുടുംബങ്ങള്‍ക്കും ഇൻഷൂറൻസ് : സുരക്ഷ 2023 പദ്ധതി പൂര്‍ത്തീകരിച്ച രാജ്യത്തെ ആദ്യ ജില്ലയായി വയനാട് ‘
Next post പി.എം. വിശ്വകർമ്മ പദ്ധതി: ഗുണഭോക്താക്കൾക്ക് എം എസ്.എം.ഇ ഡി എഫ് ഒ. പരിശീലനം നൽകി.
Close

Thank you for visiting Malayalanad.in