കല്‍പ്പറ്റ:: . യുവകപ്പിന്റെ ആദ്യപാദ സെമിയില്‍ മിന്നും ജയവുമായി മീനങ്ങാടി. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടി ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് മുട്ടിലും ഡബ്ല്യു.ഒഎച്ച്.എസ്.എസ് പിണങ്ങോടും സമനിലയില്‍ പിരിഞ്ഞു. ആദ്യ മത്സരത്തില്‍ ഗോളോടെ തുടങ്ങിയ മീനങ്ങാടി കളി വരുത്തിയിലാക്കിയിരുന്നു. ആ പതര്‍ച്ചയില്‍ നിന്നും എതിരാളികളായ ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറക്ക് തിരികെ വരാനായില്ല. അഞ്ചു ഗോളുകളുടെ വ്യക്തമായ മാര്‍ജിനിലാണ് ആദ്യപാദത്തില്‍ മീനങ്ങാടി ആധികാരിക വിജയം സ്വന്തമാക്കിയത്. രണ്ടാം മിനിറ്റില്‍ തുടങ്ങിയ ഗോളടി മത്സരത്തിന്റെ അവസാനമിട്ടില്‍ പൂര്‍ത്തിയാക്കിയ മീനങ്ങാടി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. മികച്ച മുന്നേറ്റങ്ങള്‍ പടിഞ്ഞാറത്തയുടെ ഭാഗത്തുനിന്നും ഉണ്ടായെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ അവരുടെ മത്സരത്തിലേക്കുള്ള തിരിച്ചുവരവിന് വിഘാതമായി. മുന്നില്‍ നിന്ന് അയച്ച നായകന് ജോയല്‍ എന്‍ ഷാജി രണ്ടാം മിനിറ്റിലും 43ാം മിനിറ്റിലും മീനങ്ങാടിക്കായി ഗോള്‍ കണ്ടെത്തി. പത്താം മിനിറ്റില്‍ ആല്‍ബിനും അറുപതാം മിനിറ്റില്‍ പ്രജിത്തും എക്സ്ട്രാ ടൈമിന്റെ നാലാം മിനിറ്റില്‍ ശ്രീഹരിയും മീനങ്ങാടിക്കായി ഗോള്‍ കണ്ടെത്തി. ഇതോടെയാണ് ആദ്യ പാദത്തില്‍ അഞ്ചു ഗോളിന്റെ വ്യക്തമായ ലീഡ് അവര്‍ക്ക് സ്വന്തമായി. മികച്ച മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയും ഒരു ഗോള്‍ കണ്ടെത്തുകയും ചെയ്തു മീനങ്ങാടിയുടെ ശ്രീഹരിയാണ് കളിയിലെ താരം. ശ്രീഹരിക്ക് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ റഫീഖ് ട്രോഫി സമ്മാനിച്ചു. ആദ്യമത്സരത്തില്‍ അലി അസ്ഹര്‍ കളിക്കാരെ പരിജയപ്പെട്ടു. രണ്ടാം മത്സരത്തില്‍ ആദ്യപകുതിയുടെ 18ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തി കളി വരുതിയിലാക്കാന്‍ ശ്രമിച്ച മുട്ടിലിനെ മത്സരത്തിന്റെ അവസാന മിനിറ്റില്‍ നേടിയ ഗോളില്‍ പിണങ്ങോട് സമനിലയില്‍ പിടിക്കുകയായിരുന്നു. മികച്ച മുന്നേറ്റങ്ങളുമായി ഇരു ടീമുകളും കളം നിറഞ്ഞെങ്കിലും ഫിനിഷിംഗിലെ പോരായ്മ രണ്ടു ടീമുകള്‍ക്കും തിരിച്ചടിയായി. ആദ്യപകുതിയില്‍ ലഭിച്ച ലീഡ് വിജയത്തിലെ കൊണ്ടുപോകാനുള്ള തന്ത്രങ്ങള്‍ ആയിരുന്നു മുട്ടില്‍ പാറ്റിയത്. എന്നാല്‍ അവസാന നിമിഷം വരെ പൊരുതിയ പിണങ്ങോടിനെ ബോക്സിനു പുറത്തുനിന്ന് ലഭിച്ച ഫ്രീ കിക്ക് വലയില്‍ എത്തിച്ച് ആദില്‍ ഹനാന് അര്‍ഹിച്ച സമനില നേടിക്കൊടുക്കുകയായിരുന്നു. മുട്ടിലിനായി മുഹമ്മദ് റബീഹാണ് 18ാം മിനിറ്റില്‍ മനോഹരമായ ഹെഡറിലൂടെ് ഗോള്‍ കണ്ടെത്തിയത്. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച ലീഡ് അവസാനം വരെ കാത്തുസൂക്ഷിക്കാന്‍ മുട്ടിലിനായില്ല. ഇതോടെ രണ്ടാംപാദ മത്സരത്തിലെ ഫലം ആര്‍ക്ക് അനുകൂലമാവുമോ അവര്‍ ഫൈനലിലേക്ക് യോഗ്യത നേടുമെന്ന് സ്ഥിതിവിശേഷമായി. ഒന്‍പതിന് വൈകിട്ട് നാലിന് നടക്കുന്ന രണ്ടാം പാദത്തിലെ ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ഇരുടീമുകളും ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വരും. ഇതിലെ വിജയികളായിരിക്കും ഫൈനലിലേക്ക് യോഗ്യത നേടുക. രണ്ടാം മത്സരത്തില്‍ അവസാന നിമിഷത്തില്‍ ഗോള്‍ കണ്ടെത്തി ടീമിനെ പരാജയത്തില്‍ നിന്ന് കരകയറ്റിയ ആദില്‍ ഹനാനാണ് കളിയിലെ താരം. രണ്ടാം മത്സരത്തില്‍ മുന്‍ യൂനിവേഴ്സിറ്റി താരം പത്മനാഭന് മുഖാ്യതിഥിയായി. കളിയിലെ താരത്തിന് കെ.എഫ്.എ സെക്രട്ടറി ഷാജി പാറക്കണ്ടി ട്രോഫി സമ്മാനിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....