കൽപ്പറ്റ : ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എൻ സി പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി വുഡ്ലാൻഡ് ഓഡിറ്റോറിയത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി. അഹിംസിയുടെ പ്രവാചകനും ശ്രീരാമഭക്തനുo സ്നേഹവും സഹിഷ്ണുതയും സഹവർത്തിത്വവും എന്നും നിലനിൽക്കുന്ന ഒരു രാമരാജ്യം സ്വപ്നം കണ്ട ഗാന്ധിജിയെ ബലി കൊടുത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് മതാന്തതയും അസഹിഷ്ണുതയും ബാധിച്ച ബിജെപിക്കുള്ള ഓർമ്മപ്പെടുത്തലുകളാണ് ഓരോ ഗാന്ധി രക്തസാക്ഷി ദിനവും കൂടാതെ യഥാർത്ഥ രാമരാജ്യം എല്ലാ മതങ്ങൾ ക്കും തുല്യ ബഹുമാനവും സ്വാതന്ത്ര്യവും നൽകുന്ന ഗാന്ധിജിയുടെതാണ് എന്ന് എൻ സി പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ബ്ലോക്ക് പ്രസിഡന്റ് എ പി ഷാബു അധ്യക്ഷത വഹിച്ചു. എൻ സി പി സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ, ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ , എൻ ജി ഇ ഒ സംസ്ഥാന പ്രസിഡണ്ട് സി ടി നളിനാക്ഷൻ ജില്ലാ ബ്ലോക്ക് നേതാക്കളായ ജോണി കൈതമറ്റം, എം കെ ബാലൻ, വന്ദന ഷാജു, പി സദാനന്ദൻ, സുരേന്ദ്ര ബാബു പി, കെ സി സ്റ്റീഫൻ, പി അശോകുമാർ, ജെയിംസ് മാങ്കുത്തൽ, അനൂപ് ജോജോ തുടങ്ങിയവർ സംസാരിച്ചു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...