. കൽപ്പറ്റ: കേരളത്തിന് പുറത്ത് കൃഷി ചെയ്യുന്ന മലയാളി കർഷകർ ചേർന്ന് രൂപീകരിച്ച നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ കർണാടകയിലെ കർഷകർക്കായി വിവിധ സേവന പദ്ധതികൾ ആരംഭിച്ചു. . നഞ്ചൻകോട് ബേഗൂരിൽ നടന്ന ചടങ്ങിൽ അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം സംയുക്തമായി നടന്നു. കർണാടകയിൽ കൃഷി ചെയ്യുന്ന കർഷകർ ചേർന്നുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പാണ് ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ ആയിരത്തോളം കർഷകർ അംഗങ്ങളായ എൻ.എഫ്.പി.ഒ. ആയി വളർന്നത്. ഇടനിലക്കാരുടെയു, കമ്പനികളുടെയും ചൂഷണം ഒഴിവാക്കാനായുള്ള വിവിധ പദ്ധതികളാണ് ഇപ്പോൾ എൻ.എഫ്.പി.ഒ. നടപ്പിലാക്കുന്നത്. ബയോ കെമിസ്ട്രി ലാബിൻ്റെ ഉദ്ഘാടനം ബേഗൂർ അഗ്രികൾച്ചർ അസിസ്റ്റൻ്റ് ഡയറക്ടർ ജി.ഗിരീഷും അഗ്രി സർവ്വീസ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം സിന്ധുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹൊകാർ നായ്ക്കും ഉദ്ഘാടനം നിർവ്വഹിച്ചു. ഗുണമേന്മയുള്ള ജൈവവളം സ്വന്തമായി നിർമ്മിക്കുന്നതിനും മണ്ണ്, വെള്ളം ,വളങ്ങൾ എന്നിവ പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തി വിദഗ്ധ ഉപദേശം നൽകുന്നതിനുമായാണ് അഗ്രി സർവ്വീസ് സെൻറർ പ്രവർത്തിക്കുന്നത്. നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ ചെയർമാൻ ഫിലിപ്പ് ജോർജ് അധ്യക്ഷനായിരുന്നു. ഫെർട്ടിലൈസർ ഷോപ്പിൻ്റെ ഉദ്ഘാടനവും മൊബെൽ അഗ്രി സർവീസ് സെൻ്ററിൻ്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. .എൻ .എഫ് .പി .ഓ ഫാർമർ പ്രൊഡ്യുസർ കമ്പനി ട്രേഡിംഗ് എൽ.എൽ.പി. ചെയർമാൻ വി.എൽ അജയകുമാർ, സിന്ധുവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ലത , ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.സുരേഷ്, പി.ഡി.ഓ മാധവ സ്വാമി, നഞ്ചൻകോഡ് അഗ്രികൾച്ചർ അസിസ്റ്റൻ്റ് ഡവലപ്പ്മെൻ്റ് ഓഫീസർ എസ്.കെ. രവി, എൻ.എഫ്.പി.ഒ. മാനേജിംഗ് ഡയറക്ടർ കെ.പി. ജോസ് തുടങ്ങിയവർ സംബന്ധിച്ചു.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...