കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് വയനാട്ടിൽ ദമ്പതികൾ മരിച്ചു

പുല്പള്ളി: കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് ഗ്രഹനാഥനും ഭാര്യയും മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍ പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 4.മണി യോടെയാണ് അപകടമുണ്ടായത്. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിലേക്ക് വൈദ്യുതി പ്രവാഹമുണ്ടെന്നറിയാതെ അബന്ധത്തില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ സരസുവിനെ രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ശിവദാസിന് ഷോക്കേറ്റത്. ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വൈദ്യുതി ബന്ധം വിശ്ചേദിച്ച് ഇവരെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്. സരസുവിനെ പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ശിവദാസിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയ്‌ക്കെത്തിച്ചെങ്കിലും രണ്ടുപേരും മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പുല്പള്ളി പോലീസും കെ.എസ്.ഇ.ബി. അധികൃതരും ഇവിടെയെത്തി സ്ഥല പരിശോധന നടത്തി. ഇവർക്ക് അഭിഷേക് എന്ന ഒരു മകനുണ്ട്. മൃതദേഹങ്ങൾ ബത്തേരി താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പിഞ്ചുകുഞ്ഞിന്റെ വയറ്റിൽ പോയ തുറന്ന പിന്ന് വിജയകരമായി പുറത്തെടുത്തു
Next post ആസ്പിരേഷണല്‍ ജില്ലാ പദ്ധതി; വയനാടിന് ദേശീയതലത്തില്‍ ഓവറോള്‍ റാങ്കിംഗില്‍ ആറാം സ്ഥാനം കൃഷി- ജലവിഭവ മേഖലയില്‍ രണ്ടാം സ്ഥാനം
Close

Thank you for visiting Malayalanad.in