കൽപ്പറ്റ: റിപ്പബ്ലിക് ദിനത്തിൽ രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായി ഭാരത് രത്ന നൽകുന്ന മാതൃകയിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കലാസാഹിത്യം സ്പോർട്സും ഗെയിംസ് , പൊതു വിഭാഗം എന്നീ മൂന്ന് മേഖലകളിലായി ഗ്രാമ പുരസ്കാരം നൽകുന്നു 5001രൂപയും പ്രത്യേകം രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം മണ്മറഞ്ഞതും ജീവിച്ചിരിക്കുന്നതുമായ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ആരെയും പൊതുജനങ്ങൾക്ക് പുരസ്കാരത്തിനായി വാട്സ്ആപ്പ് നമ്പറിലേക്ക് ജനുവരി 23ന് നാലു മണിക്കു മുൻപായി നാമനിർദേശം ചെയ്യാവുന്നതാണ് റിപ്പബ്ലിക് ദിനത്തിൽ വൈകുന്നേരം അഞ്ചുമണിക്ക് ഗ്രാമപഞ്ചായത്ത് പൊതു സ്റ്റേജിൽ വച്ച് പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ പുരസ്കാരങ്ങൾ നൽകുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ വി വിനയൻ അറിയിച്ചു. വൈസ് പ്രസിഡൻറ് കെ പി നുസ്രത്ത്, ബേബി വർഗീസ് , ഉഷാ രാജേന്ദ്രൻ, പി വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...