പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്കൻഡറി പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി പാലിയേറ്റീവ് റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ദിനാചരണം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പൊരുന്നന്നൂർ സി.എച്ച്.സിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി അധ്യക്ഷനായി. ആരോഗ്യ പ്രവർത്തക ജലജ പാലിയേറ്റീവ് കെയർ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള പരിശീലനം നടത്തി. പാലിയേറ്റീവ് പരിചരണ രംഗത്ത് മികവ് പുലർത്തുന്ന വളണ്ടിയർമാരെ ആദരിച്ചു. പനമരം ഗവ.നഴ്സിംഗ് സ്കൂളിലെ വിദ്യാർഥികൾ വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഇന്ദിരാ പ്രേമചന്ദ്രൻ, വി ബാലൻ, ബി.എം വിമല, രമ്യാ താരേഷ്, നല്ലൂർനാട് ജില്ലാ ക്യാൻസർ സെൻറർ സൂപ്രണ്ട് ഡോ.ആൻസി മേരി ജേക്കബ്, പേരിയ മെഡിക്കൽ ഓഫീസർ ഡോ.ഷീജ, മെഡിക്കൽ ഓഫീസർ ഡോ. ഉമേഷ് , ജൂലി മാത്യു തുടങ്ങിയവർ സംസാരിച്ചു.
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രം, തരിയോട് ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ തരിയോട് സെക്കൻഡറി പെയിൻ ആന്റ് പാലിയേറ്റീവ് വളണ്ടിയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി അധ്യക്ഷനായി. നിഖില മോഹൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വാർഡ്, ടി വി ജയിംസ്, കെ ടി ജോസഫ്, അബ്രഹാം കറുത്തെടുത്ത്, എൻ മാത്യു, വളണ്ടിയർ ഗ്രൂപ്പ് സെക്രട്ടറി എം ശിവാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ ഷിബു എന്നിവർ സംസാരിച്ചു. ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ, ജെ ആർ സി, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, എൻസിസി കേഡറ്റുകൾ, വ്യാപാരികൾ, കുടുംബശ്രീ തുടങ്ങിയവർ പങ്കെടുത്തു.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...