. കൽപ്പറ്റ: വയനാട് വാകേരി മൂടകൊല്ലിയിലെ കടുവയെ തിരിച്ചറിഞ്ഞു; പിടി കൂടാൻ രണ്ടാമത്തെ കൂടും സ്ഥാപിച്ചു . ജനുവരി ആറിന് പുലർച്ചെ സൗത്ത് വയനാട് ഫോറസ്ററ് ഡിവിഷനിലെ ചെതലയം റെയ്ഞ്ചിന് കീഴിലെ ഇരുളം ഫോറസ്ററ് സെക്ഷൻ പരിധിയിൽ വരുന്ന മൂടകൊല്ലി ഭാഗത്തു പന്നി ഫാമിലെ പന്നികളെ കടുവ ആക്രമിച്ചു കൊലപെടുത്തുകയുണ്ടായി. ഈ സംഭവത്തെ തുടർന്ന് വനപാലകർ ഉടൻ തന്നെ സ്ഥലത്തു എത്തുകയും വേണ്ട പരിശോധനകൾ നടത്തുകയും NTCA (ദേശീയ സംരക്ഷണ അതോറിറ്റി) യുടെ മാർഗ നിർദ്ദേങ്ങൾ പ്രകാരം കമ്മിറ്റി രൂപീകരികുകയും കടുവയെ തിരിച്ചറിയുന്നതിനായി അന്നേ ദിവസം തന്നെ ക്യാമറ ട്രാക്കുകൾ സ്ഥാപികുകയും നിരീക്ഷണം നടത്തി വരികയും ചെയ്തു വരികയാണന്ന് വനം വകുപ്പ് അറിയിച്ചു. ദേശീയ കടുവ സംരക്ഷണ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ കടുവയെ പിടികൂടുന്നതിനായി കൂടുസ്ഥാപികാൻ ഉത്തരവ് ഇറകുകയും ജനുവരി മാസം 06 ആം തിയതി രാത്രി തന്നെ കടുവയെ പിടികൂടുന്നതിന് പ്രദേശത്ത് കൂടു സ്ഥാപികുകയും ച്ചെയ്ഞ്തിട്ടുണ്ടന്ന് അധികൃതർ പറഞ്ഞു. ഇന്ന് പുലർച്ചെ കടുവ വീണ്ടുംഈ പ്രദേശത്ത് എത്തുകയും പന്നികളെ പിടികൂടി ഭക്ഷികുകയും ച്ചെയ്ഞ്തിട്ടുണ്ട്. വനം വകുപ്പ് പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിൽ ചിത്രം ലഭിക്കുകയും ക്പസ്തുത കടുവ WWL 39 എന്ന പെൺ കടുവ ആണന്ന് തിരിെച്ചറിയുകയും ച്ചെയ്ഞ്തിട്ടുള്ളതാണ്. NTCA യുടെ മാർഗ നിർദ്ദേശ ങ്ങൾ പൂർണമായി പാലിെുച്ചകാണ്ട് തച്ചന്ന കടുവയെ പിടികൂടുന്നതിന് കൂടു സ്ഥാപിെുട്ടള്ളതും ഈഭാഗത്തു വനം വകുെ് നിരന്തര നിരീക്ഷണം നടത്തി വരുന്നതുമാണന്ന് – NTCA വിദഗ്ധ സമിതി വാർത്താകുറിപ്പിൽ അറിയിച്ചു. ഇന്ന് രാവിലെ പ്രദേശത്ത് കടുവയിറങ്ങിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു.ഇതേ തുടർന്നാണ് വാർത്താകുറിപ്പ് പുറത്തിറക്കിയത്.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...