കൽപ്പറ്റ: ആചാരാനുഷ്ടാനങ്ങളുടെ പേരിൽ ജനങ്ങളെ എങ്ങിനെയെല്ലാം കഷ്ടപ്പെടുത്തുന്നുവെന്ന ആധി മതപ്പാടുകൾ എന്ന പുസ്തകത്തിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നുവെന്നു കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം സംഘടിപ്പിച്ച 178-ാം പുസ്തക ചർച്ച അഭിപ്രായപ്പെട്ടു. അരുൺ എഴുത്തച്ഛൻ എഴുതി നിധി ബുക്സ് പ്രസിദ്ധീകരിച്ച മതപ്പാടുകൾ എം.പി. വീരേന്ദ്രകുമാർ ഹാളിൽ മുട്ടിൽ ഗ്രാമപ്പഞ്ചായത്തംഗം കെ.എ. കുഞ്ഞമ്മദ് കുട്ടി അവതരിപ്പിച്ചു. ആദ്യ കൃതിയായ വിശുദ്ധ പാപങ്ങളിൽ ദേവദാസി സമ്പ്രദായങ്ങളുടെ ഇരകളെ സംബന്ധിച്ച അന്വേഷണമാണ് അരുൺ നടത്തിയത്. വിശ്വാസത്തിന്റെ പേരിൽ ദരിദ്രരും നിരക്ഷരരുമായ പാവങ്ങളെ, വിശേഷിച്ച് സ്ത്രീകളെ ചൂഷണം ചെയ്യുന്ന രീതി എല്ലാ സമൂഹങ്ങളിലും പ്രദേശങ്ങളിലും ഇന്നും നിലനിൽക്കുന്നു. ശവം തിന്നുന്ന മനുഷ്യരെയും മുത്തലാഖിന്റെയും നാഡീ ജ്യോതിഷത്തിന്റെയും ഇരകളെയും അരുൺ നമുക്കു പരിചയപ്പെടുത്തിത്തരുന്നു. നിരന്തര യാത്രകളിലൂടെയാണ് അരുൺ വിവിധ സംസ്ഥാനങ്ങളിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരിചയപ്പെടുത്തുന്നത്. അഡ്വ. എസ്.എ. നസീർ മോഡറേറ്ററായ ചർച്ചയിൽ അരുൺ എഴുത്തച്ഛനും പങ്കെടുത്തു. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ക്ഷാമമില്ലാത്ത നാടായി കേരളവും മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരായ ചെറുത്തു നിൽപ്പ് എന്നെന്നും നിലനിർത്തണം. വർഗീയതയെ രാഷ്ട്രീയക്കാർ മുതലാക്കുകയാണ്. വർഗീയതയെ താലോലിക്കാനാണ് ജനങ്ങൾക്കും താൽപ്പര്യം. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് മതങ്ങളെ ഉപയോഗിക്കുകയാണ്- അരുൺ പറഞ്ഞു. സി.കെ. കുഞ്ഞിക്കൃഷ്ണൻ, എം. ഗംഗാധരൻ, താജ് മൻസൂർ, സജോൺ, സൂപ്പി പള്ളിയാൽ, പി.പി. പവിത്രൻ, ടി.വി. രവീന്ദ്രൻ, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. ഇ. ശേഖരൻ, സി. അബ്ദുൾ സലാം, ഐ. ഉഷ, വി.കെ. സജികുമാർ, ജ്യോതിഷ് പോൾ എന്നിവർ നേതൃത്വം നൽകി. 180-ാം പുസ്തക ചർച്ച ഫിബ്രവരി പത്തിനു മൂന്നു മണിക്ക് എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടക്കും. സുധാ മേനോൻ എഴുതി ഡി.സി. ബുക്സ് പ്രസിദ്ധീരിച്ച ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ താജ് മൻസൂർ അവതരിപ്പിക്കും.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....