സഭാ തലവനെ വരവേല്ക്കാനൊരുങ്ങി മലബാർ ഭദ്രാസനം: ഇഗ്നാത്തിയോസ് അപ്രേം ദ്വീതിയൻ പാത്രിയർക്കീസ് ബാവ ഫെബ്രുവരി ഒന്നിനെത്തും

മീനങ്ങാടി: ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷനും മലങ്കര യാക്കോബായ സുറിയാനി സഭയുടെ ദൃശ്യ തലവനുമായ ഇഗ്നാത്തിയോസ് അപ്രേം ദ്വീതിയൻ പാത്രിയർക്കീസ് ബാവയുടെ സന്ദർശനം വിപുലമായ പരിപാടികളോടെ വരവേല്ക്കാനൊരുങ്ങുകയാണ് യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനം. ഫെബ്രുവരി ഒന്നിനാണ് ബാവ വയനാട്ടിലെത്തുക. സംസ്ഥാന അതിർത്തിയിൽ ബാവയ്ക്ക് സ്വീകണം നൽകും. മീനങ്ങാടിയിലെത്തുന്ന പരി. പിതാവിനെ ഭദ്രാസനാസ്ഥാനത്ത് സ്വീകരിക്കും. പിന്നീട് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ കത്തീഡ്രലിൽ വി.കുർബാന അർപ്പിച്ച് വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. സഭാ തലവന്റെ സന്ദർശനത്തെ ചരിത്രമുഹൂർത്തമാക്കി മാറ്റുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുകയാണ്. ഭദാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ചെയർമാനായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. 15 സബ് കമ്മിറ്റികൾക്കും രൂപം നൽകിയിട്ടുണ്ട്. മേഖലാതല സംഘാടക സമിതി യോഗങ്ങളും പൂർത്തിയായി. പാത്രിയർക്കീസ് ബാവയ്ക്ക് സ്വാഗതമോതി ജില്ലയിലെമ്പാടും ബോർഡുകളും ബാനറുകളും ഉയർന്ന് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പന്ത്രണ്ടായിരം നർത്തകർ ഒരു വേദിയിൽ; ഭരതനാട്യത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡിനൊരുങ്ങി “മൃദംഗനാദം“
Next post വയനാട് കോഫി മേള മാര്‍ച്ചില്‍: കോഫി കപ്പിംഗ് മത്സരത്തിന് ജനുവരി 30 വരെ രജിസ്റ്റര്‍ ചെയ്യാം
Close

Thank you for visiting Malayalanad.in