കൽപ്പറ്റ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വയനാട് ജില്ലാ കമ്മിറ്റി ജനുവരി 14 ഞായർ വൈകുന്നേരം 4 മണി മുതൽ വടുവഞ്ചാൽ സലഫി നഗറിൽ സംഘടിപ്പിക്കുന്ന വിപുലമായ ഫാമിലി കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകര്‍ അറിയിച്ചു
വിശ്വാസ വിശുദ്ധി സന്തുഷ്ട കുടുംബം എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്സ്ത്രീകളടക്കം ആയിരക്കണക്കിന് പേർക്ക് സമ്മേളനം വീക്ഷിക്കാനുള്ള വിശാലമായ മൈതാനം ഒരുങ്ങി കഴിഞ്ഞു
കുടുംബം നേരിടുന്ന വെല്ലുവിളികൾ അപഗ്രഥിച്ച് പരിഹാരം നിർദ്ദേശിക്കുക ലഹരി ,ലൈംഗിക വൈകൃതങ്ങൾ, മാതാപിതാക്കളുടെ ഒറ്റപ്പെടൽ ,കുടുംബ ശൈഥില്യം തുടങ്ങിയ പ്രശ്നങ്ങൾക്കും കൂടാതെ പിതാവ്, മാതാവ്, മക്കള്‍, ഇണകള്‍, വയോധികര്‍ തുടങ്ങിയ എല്ലാവരും കുടുംബം എന്ന സ്ഥാപനത്തെ സംരക്ഷിക്കാൻ നിർവഹിക്കേണ്ട കടമകളെ സംബന്ധിച്ചും പ്രായോഗിക നിർദ്ദേശങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
സമ്മേളനത്തിന് വിസ്തൃം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം നിർവഹിക്കും കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ ടി സിദ്ദീഖ് സിപിഎം ജില്ലാ ഭാരവാഹി സുരേഷ് താളൂർ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹി മുഹമ്മദ് തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
വിശ്വാസ വിശുദ്ധിയിലൂടെ മാത്രമേ അടിസ്ഥാനപരിഹാരം സാധ്യമാകൂ എന്ന് സമ്മേളനം ബോധ്യപ്പെടുത്തും.
പീസ് റേഡിയോ സി.ഇ.ഒ ഹാരിസ് സലിം വിശ്രമി ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഹുസൈൻ സലഫി തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വയനാട് ജില്ലാ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് സമ്മേളനത്തിന് അധ്യക്ഷത വഹിക്കും, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ വിഎസ് മീനങ്ങാടി, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡൻറ് ഷഹീർ ഖാൻ സ്വലാഹി, വിസ്ഡം സ്റ്റുഡൻസ് ജില്ലാ പ്രസിഡൻറ് മഷ്ഹൂദ് കമ്പളക്കാട് എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
സമ്മേളനത്തിന്റെ ഭാഗമായി മണ്ഡലം ശാഖ പ്രചാരണ സംഗമങ്ങൾ അയൽക്കൂട്ടങ്ങൾ സൗഹൃദഹത്വം സന്ദേശ ദിനങ്ങൾ തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി സമ്മേളന നഗരിയിലേക്ക് ശാഖാ കേന്ദ്രങ്ങളിൽ നിന്ന് വാഹനങ്ങൾ പുറപ്പെടും.
സമ്മേളനത്തോടനുബന്ധിച്ച് സമ്മേളന നഗരിയിൽ പുസ്തകമേള സംഘടിപ്പിക്കുമെന്ന് ഇവർ പറഞ്ഞു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വയനാട് ജില്ല പ്രസിഡണ്ട് അബ്ദുൽ ഫത്താഹ്, , വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വയനാട് ജില്ല ട്രഷറർ മൊയ്തീൻ കോയ, , വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വയനാട് ജില്ലാ വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ, വിസ്ഡം യൂത്ത് വയനാട് ജില്ലസുൽത്താൻ ബത്തേരി മണ്ഡലം സെക്രട്ടറി സി.ഐ. ഷാജി,
, സെക്രട്ടറി പി.എം. മൗലവി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ...
. മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ...
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...