സി.ബി.എസ്.ഇ സ്കൂൾ ജില്ലാ ഫുട്ബോൾ ടൂർണ്ണമെൻറ്: ഗ്രീൻ ഹിൽസ് മൂലങ്കാവ്, അമ്യത മാനന്തവാടി ജേതാക്കൾ

സുൽത്താൻബത്തേരി : വയനാട് ജില്ലാ സി ബി എസ് ഇ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ അണ്ടർ 19 വിഭാഗത്തിൽ മൂലങ്കാവ് ഗ്രീൻ ഹിൽസ് സ്കൂളും അണ്ടർ 16 വിഭാഗത്തിൽ മാനന്തവാടി അമ്യത വിദ്യാലയവും ജേതാക്കളായി. അണ്ടർ 19 വിഭാഗത്തിൽ WMO ഇംഗ്ലീഷ് സ്കൂൾ സുൽത്താൻ ബത്തേരി രണ്ടാം സ്ഥാനവും WMO ഇംഗ്ലീഷ് അക്കാഡമി മുട്ടിൽ മൂന്നാം സ്ഥാനവും നേടി. അണ്ടർ 16 വിഭാഗത്തിൽ WMO ഇംഗ്ലീഷ് അക്കാഡമി മുട്ടിൽ രണ്ടാം സ്ഥാനവും സെന്റ് ജോസഫ് കോൺവെന്റ് സ്കൂൾ കൽപറ്റ മൂന്നാം സ്ഥാനവും നേടി.
സുൽത്താൻ ബത്തേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൻ എൽസി പൗലോസ് സമ്മാനദാനം നിർവ്വഹിച്ചു. സി ബി എസ് ഇ സ്കൂൾസ് കൗൺസിൽ ജില്ലാ പ്രസിണ്ടന്റ് വി ജി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സമീർ സി.കെ, സഹോദയ സ്കൂൾസ് കോംപ്ലക്സ് ജില്ലാ സെക്രട്ടറി ഡോ. ബീന സി എ , ഫുട്ബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിനു തോമസ്, ഐഡിയൽ സ്നേഹഗിരി പ്രിൻസിപ്പൽ സാദിഖ് കെ. എം ഫുട്ബോൾ റഫറീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എസ് സന്തോഷ് ഐഡിയൽ സ്നേഹഗിരി കമ്മിറ്റി മെമ്പർ ഫൈസൽ കാഞ്ഞിരാട്ട്, വി.കെ റഫീഖ്, നീതു പ്രസാദ്, മെഹർബാൻ മുഹമ്മദ് എന്നിവർ പങ്കെടുത്തു. ഐഡിയൽ സ്നേഹഗിരി സീനിയർ സെക്കണ്ടറി സ്കൂൾ ആതിഥേയത്വം വഹിച്ച ടൂർണമെന്റിൽ 22 ടീമുകളാണ് പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കലാ സാംസ്കാരിക സഹകരണത്തിന് കൈകോർത്ത് അബുദാബിയും കേരളവും
Next post വയനാട് ജില്ലാ ഫാമിലി കോൺഫറൻസ് ജനുവരി 14 ന് വടുവഞ്ചാൽ സലഫി നഗറിൽ: ഒരുക്കങ്ങൾ പൂർത്തിയായി
Close

Thank you for visiting Malayalanad.in