നിയന്ത്രണം വിട്ട് ബസ് മറിയാനിടയാക്കിയത് ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ഡ്രൈവറുടെ മൊഴി

കൽപ്പറ്റ വെള്ളാരം കുന്നിൽ നിയന്ത്രണം വിട്ട് ബസ് മറിയാനിടയാക്കിയത് ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ഡ്രൈവറുടെ മൊഴി.സുരക്ഷാ സംരക്ഷണ സംവിധാനമില്ലാത്തതാണ് അപകടങ്ങൾ പതിവാകുന്നതിന് കാരണമെന്ന് പ്രദേശ വാസികൾ. അതേ സമയം ബസ് ക്രെയിൻ ഉപയോഗിച്ച് പൊക്കി മാറ്റി. ദേശീയപാതയിൽ കൽപറ്റക്കും വൈത്തിരിക്കും ഇടയിൽ വെള്ളാരംകുന്നിലെ കിൻഫ്രാ പാർക്കിന്ന് സമീപമാണ് കെ.എസ്‌.ആർ.ടി.സി ബസ്‌ അപകടത്തിൽ പെട്ടത് . ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് ബസ്‌ മറിഞ്ഞ് 12 പേർക്ക് പരിക്ക് പറ്റിയത്. ഇവരിൽ ഗുരുതരാവസ്ഥയിലുണ്ടായിരുന്ന ഒരാൾ അപകട നില തരണം ചെയ്തു.
കോഴിക്കോടേക്കുള്ള (കെ.എൽ 15 9926) ടി.ടി ബസ്സാണ് നിയന്ത്രണം വിട്ട്‌ മറിഞ്ഞത്‌.
. കുത്തനെയുള്ള ഇറക്കവും വളവുകളുമുള്ള റോഡാണിത്. ബസിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് ഡ്രൈവർ മൊഴി നൽകിയപ്പോൾ സുരക്ഷാ ഭിത്തി ഉൾപ്പടെ സംവിധാനങ്ങളില്ലാത്തത് ഇനിയും അപകടം വിളിച്ചു വരുത്തുമെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നുച്ചകഴിഞ്ഞാണ് ക്രെയിൻ ഉപയോഗിച്ച് ബസ് പൊക്കി മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post തമിഴ്നാട് വനം വകുപ്പ് പിടികൂടിയ പുലിയെ മുതുമലയിലേക്ക് കൊണ്ടുപോയി.
Next post രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.
Close

Thank you for visiting Malayalanad.in