ബത്തേരി: തമിഴ്നാട് പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ചു: ഇന്ന് ജനകീയ ഹർത്താൽ.
പന്തല്ലൂർ തൊണ്ടിയാളത്തിൽ അമ്മയ്ക്കൊപ്പം വരികയായിരുന്ന കുട്ടിക്ക് നേരെയായിരുന്നു പുലിയുടെ ആക്രമണം.
ശനിയാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. ജാൻസി എന്ന മൂന്നു വയസ്സുകാരിയാണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
പ്രതിഷേധവുമായി നാട്ടുകാർ ഇന്നലെ രാത്രി റോഡുപരോധിച്ചിരുന്നു. പുലിയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടാണ് പന്തല്ലൂർ ഗൂഢല്ലൂർ താലൂക്കുകളിൽ ജനകീയ ഹർത്താൽ നടത്തുന്നത്.
ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ കടകൾ അടച്ചിട്ട് പ്രതിഷേധിക്കുകയാണ്.
ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
പുലർച്ചെ മുതൽ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളുടെ അതിർത്തികളിൽ വാഹനങ്ങൾ തടയുകയാണ്.
വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വാഹനം തടയുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
നാടുകാണി, വയനാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പൂർണ്ണമായും തടയുന്നുണ്ട്. 100 പേരടങ്ങിയ ആർ.ആർ.ടി. സംഘത്തിൻ്റെ നേതൃത്വത്തിൽ പുലിക്കായി തിരച്ചിൽ തുടങ്ങി. വെറ്റിറിനറി ഡോക്ടർ ഉൾപ്പെട്ട സംഘമാണ് തിരച്ചിൽ നടത്തുന്നത് ‘രണ്ട് കുങ്കിയാനകളെയും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട് ‘ കൊളപ്പള്ളിയിൽ നിന്ന് ജനങ്ങൾ പുലിയുടെ ചിത്രം പകർത്തി. പ്രദേശത്ത് തമിഴ്നാട് വനം വകുപ്പ് ആറ് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പുലിയെ വെടിവെച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...