വയനാട് ഷോപ്പിംഗ് ഫെസ്റ്റ് ജനുവരി 15 മുതൽ: രജിസ്ട്രേഷൻ തുടങ്ങി.

കൽപ്പറ്റ: ജില്ലയിലെ ആദ്യ പ്രാദേശിക വ്യാപാര മേള ” വയനാട് ഷോപ്പിംഗ് ഫെസ്റ്റ്” ജനുവരി പതിനഞ്ച് മുതൽ ഏപ്രിൽ പതിനഞ്ച് വരെ വയനാട്ടിൽ നടക്കും.
ഉത്സവകാലം കൂടുതൽ വർണ്ണാഭമാകാനും പ്രാദേശിക വ്യാപാരത്തിന് ഉണര്‍വ് നല്‍കുന്നതിനും ജില്ലയിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന വ്യാപാരത്തിന്റെ അളവ് വലിയ രീതിയില്‍ കുറയ്ക്കുവാനും കേന്ദ്രീകൃത പ്രചരണ പരിപാടികൾ നടപ്പിലാക്കുന്നത് വഴി വ്യാപാരികൾക്ക് കൂടുതൽ വിൽപ്പനകൾ നടത്തി വ്യാപാരം ഉയർത്താനാണ് ഷോപ്പിംഗ് ഫെസ്റ്റ് ലക്ഷ്യമിടുന്നത്.
വിവരസാങ്കേതിക വിദ്യ അടിസ്ഥാനമാക്കി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയായ നെക്സ്സ്റ്റോർ ഗ്ലോബൽ ടെക് പ്രൈവറ്റ് ലിമിറ്റഡ് ആണ് വയനാട് അടക്കം വിവിധ ജില്ലകളിൽ ആധുനിക സാങ്കേതിക വിദ്യയെ പൂർണ്ണമായി ഉപയോഗപ്പെടുത്തി ഷോപ്പിംഗ് ഫെസ്റ്റ് നടപ്പാക്കുന്നത് . പ്രചരണ പരിപാടിയിൽ ആധുനിക നിർമ്മിത ബുദ്ധി കൂടുതൽ ഉപയോഗിക്കുന്നു എന്നതും പ്രത്യേകതയാണ് കൂടാതെ വിവിധ പ്രാദേശിക പ്രചരണ പരിപാടികളും കലാ സന്ധ്യകളും ഫെസ്റ്റിൽ കാലത്ത് ഉൾപ്പെടുത്തിയിട്ടുണ്ട് .
2024 ജനുവരി 15 മുതല്‍ ഏപ്രില്‍ 15 വരെ നീളുന്ന ഒന്നാം ഷോപ്പിംഗ് സീസണ്‍ 1 പ്രോഗ്രാമില്‍ അംഗമാകാന്‍ വ്യാപാരികൾ 9429692911 , 9995451245 എന്നീ നമ്പറിൽ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

Previous post അനധികൃത മദ്യകടത്ത്; 12 കുപ്പി മദ്യവുമായി 19-കാരന്‍ പിടിയില്‍
Next post സംസ്ഥാന സീനിയർ പുരുഷ-വനിത വോളി ചാമ്പ്യൻഷിപ്പിന് മാനന്തവാടിയിൽ പ്രൗഢ ഗംഭീര തുടക്കം
Close

Thank you for visiting Malayalanad.in