. മാനന്തവാടി : സ്പോർട്സ് കൗൺസിലും ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും ചേർന്ന് റിപ്പോർട്ടർ ചാനലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ പുരുഷ – വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഗ്യാലറി നിർമ്മാണത്തിന് തുടക്കമായി. താഴെയങ്ങാടിയിലെ ഹൗസിംഗ് ബോർഡിന്റെ സ്ഥലത്ത് അയ്യായിരം പേർക്കുള്ള ഗ്യാലറിയാണ് നിർമ്മിക്കുന്നത്. 2024 ജനുവരി 1 മുതൽ 7 വരെ മാനന്തവാടിയിൽ വച്ചാണ് ചാമ്പ്യൻഷിപ്പ്. വിജയികൾക്ക് റിമാൽ ഗ്രൂപ്പ് ട്രോഫിയും രാജേഷ് മണ്ണാപറമ്പിൽ മെമ്മോറിയൽ ട്രോഫിയും നൽകും. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമുള്ള പുരുഷ-വനിത ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ഗ്യാലറി കാൽനാട്ടൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി അദ്ധ്യക്ഷയായി. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ റഫീഖ്, സംഘാടക സമിതി ജനറൽ കൺവീനർ എൻ ജെ ഷജിത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയഭാരതി, ജില്ല യുത്ത് കോഡിനേറ്റർ കെ എം ഫ്രാൻസിസ് , പി വി സഹദേവൻ, റഷീദ് പടയൻ, കെ.ഉസ്മാൻ, അസീസ് വാളാട്, പി ടി ബിജു, കെ എം വർക്കി, ഇ എം ശ്രീധരൻ മാഷ് തുടങ്ങിയവർ പങ്കെടുത്തു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...