സുൽത്താൻ ബത്തേരി : ക്രിസ്തുമസ്- പുതുവർഷാഘോഷത്തോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി ശ്രീ. പദം സിങ് ഐ.പി.എസിന്റെ നിർദേശപ്രകാരം നർകോട്ടിക് സെൽ ഡിവൈ.എസ്.പി എൻ.ഒ. സിബി, ബത്തേരി സബ് ഡിവിഷൻ ഡിവൈ.എസ്.പി അബ്ദുൽ ഷരീഫ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ അതിർത്തികളിലെ പോലീസ് പരിശോധന കർശനമാക്കി. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിനു സമീപം വച്ച് നടത്തിയ പരിശോധനയിൽ 46.65 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ യുവാവിനെ പിടികൂടി. കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന ബസിൽ നടത്തിയ പരിശോധനയിലാണ് എരഞ്ഞിക്കൽ, കളത്തിൽ വീട്ടില്‍ കെ. അഭി(28)യെ ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ബത്തേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ വി. ശശികുമാർ, എസ്.സി.പി.ഒമാരായ ഗോപാലകൃഷ്ണൻ, അരുൺജിത്ത്, ശിവദാസൻ, സി.പി.ഓ മിഥിൻ തുടങ്ങിയവരും ലഹരിവിരുദ്ധ സേനയിലെ ഉദ്യോഗസ്ഥരും ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...