എലസ്റ്റന്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് അടിയന്തിരമായി തൊഴിലും വേതനവും നല്‍കണം- ടി സിദ്ദിഖ് എം എല്‍ എ
കല്‍പ്പറ്റ:ദീര്‍ഘകാലമായി എലസ്റ്റന്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് ശമ്പളവും ജോലിയും മറ്റ് ആനുകൂല്യങ്ങളും നല്‍കാത്തതില്‍ പ്രതിഷേധിച്ച് സമരം നടത്തി വരികയാണ്. ഇതേ തുടര്‍ന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം എല്‍ എ അഡ്വ: ടി. സിദ്ധിഖ് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ച് ഇന്ന് (23.12.2023)രാവിലെ കൂടിക്കാഴ്ച നടത്തി. സംയുക്ത സമരസമിതിയുടെ ഭാഗമായി ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി.പി ആലി നല്‍കിയ അപേക്ഷ ഉള്ളടക്കം ചെയ്തു കൊണ്ട് മന്ത്രിക്ക് എംഎല്‍എ കത്ത് നല്‍കുകയും ചെയ്തു.
നൂറുകണക്കിന് തൊഴിലാളികള്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തൊഴിലും നിഷേധിക്കപ്പെട്ട് മാസങ്ങളായി ദുരിതം പേറിയാണ് ജീവിക്കുന്നത്. മാനേജ്‌മെന്റിന്റെ അനാസ്ഥയും തൊഴില്‍ നിയമങ്ങള്‍ എല്ലാം ലംഘിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന നടപടിയാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. കല്‍പ്പറ്റയില്‍ പുല്‍പ്പാറ, പെരുന്തട്ട 1, പെരുന്തട്ട കക, മേപ്പാടിയില്‍ പൂത്തക്കൊല്ലി എന്നീ ഡിവിഷനുകളിലായി 750 ഏക്കറോളം വരുന്ന തേയില തോട്ടത്തില്‍ 700 ഓളം തൊഴിലാളികളാണ് മുന്‍കാലങ്ങളില്‍ ജോലി ചെയ്തു വന്നിരുന്നത്. എന്നാല്‍ തൊഴിലാളികളുടെ എതിര്‍പ്പും നിയമങ്ങള്‍ മറികടന്നും ഇരുന്നൂറോളം ഏക്കര്‍ വരുന്ന പൂത്തക്കൊല്ലി ഡിവിഷനായി പ്രവര്‍ത്തിച്ചിരുന്ന തോട്ടഭൂമി 10 വര്‍ഷങ്ങള്‍ക്കു മുമ്പ് മാനേജ്മെന്റ് മുറിച്ചു വിറ്റതിനാല്‍ ഇവിടെയുണ്ടായിരുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ജോലി നഷ്ടമായി. അവശേഷിക്കുന്ന മൂന്നു ഡിവിഷനിലും ഫാക്ടറികളിലുമായി ജോലി ചെയ്തിരുന്ന 100 കണക്കിന് തൊഴിലാളികള്‍ കാലാവധി പൂര്‍ത്തീകരിച്ചതിനാല്‍ പിരിഞ്ഞു പോവുകയും ചെയ്തു. ഈ ഒഴിവുകളിലേക്ക് 10 വര്‍ഷത്തോളമായി പുതിയ ഒരു സ്ഥിരപ്പെടുത്തലും നടത്തിയിട്ടില്ല. നിലവില്‍ മൂന്ന് ഡിവിഷനിലും ഫാക്ടറികളിലുമായി 100 സ്ത്രീകളും 76 പുരുഷ•ാരും അടക്കം 176 തൊഴിലാളികള്‍ മാത്രമാണ് ജോലി ചെയ്തു വരുന്നത്. അഞ്ചു മാസത്തോളമായി തൊഴിലാളികള്‍ക്കും, പത്ത് മാസമായി സൂപ്പര്‍ വൈസര്‍മാര്‍, ഫീല്‍ഡിലെ മറ്റു സ്റ്റാഫുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. വിവിധ കാരണങ്ങള്‍ പറഞ്ഞ് എല്ലാ ആഴ്ചയിലും തൊഴില്‍ ദിനങ്ങള്‍ മാനേജ്മെന്റ് വെട്ടി കുറക്കുകയും, ചികിത്സ ആനുകൂല്യങ്ങള്‍ പൂര്‍ണമായി നിര്‍ത്തലാക്കുകയും ചെയ്തിരിക്കുകയാണ്. കൂടാതെ വര്‍ഷങ്ങളായി ബോണസ്, ലീവ് വിത്ത് വേജസ്, പിരിഞ്ഞു പോയ നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ എന്നിവ നല്‍കുന്നുമില്ല. തൊഴിലാളികളില്‍ നിന്നും പിരിച്ചെടുത്ത പ്രൊവിഡന്‍ ഫണ്ട് വിഹിതം പോലും 2015 മുതല്‍ മാനേജ്മെന്റ് അടച്ചിട്ടില്ല. ഇത് സംബന്ധിച്ച് റീജിയണല്‍ ലേബര്‍ കമ്മീഷണറും പ്രൊവിഡന്‍സ് ഫണ്ട് കമ്മിഷണറും ജപ്തി നടപടികളും മറ്റു നിയമ നടപടികളും കൈകൊണ്ടെങ്കിലും ഇതുവരെ മാനേജ്മെന്റ് നടപ്പിലാക്കാന്‍ തയ്യാറായിട്ടില്ല. തൊഴിലാളികള്‍ താമസിച്ചു വരുന്ന നൂറുകണക്കിന് പാടിമുറികള്‍ പൊട്ടിപ്പൊളിഞ്ഞും, ചോര്‍ന്നൊലിച്ചും ഏത് നിമിഷവും തകര്‍ന്നു വീഴുന്ന അവസ്ഥയിലാണ്. കുടിവെള്ള വിതരണം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇതെല്ലാം സംബന്ധിച്ച് മാനേജ്മെന്റിനും ജില്ലാ ലേബര്‍ ഓഫീസര്‍, പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍, ചീഫ് പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കും എല്ലാ വര്‍ഷങ്ങളിലും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയ എല്ലാ ഒത്തുതീര്‍പ്പ് വ്യവസ്ഥകളും മാനേജ്മെന്റ് ലംഘിച്ചു. വയനാട് ജില്ലയിലെ തന്നെ നല്ലയിനം തേയിലപ്പൊടി ഉത്പാദിപ്പിക്കുന്ന ഫാക്ടറി അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലും, ഭീമമായ വൈദ്യുതി ചാര്‍ജ് അടക്കാത്തതിനാലും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ദൈന്യംദിനം ജോലി ചെയ്ത് ഉപജീവനം കഴിക്കുന്ന തൊഴിലാളികള്‍ക്ക് 2023 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ലഭിക്കാനുള്ള ശമ്പളം, 2020 മുതല്‍ 2023 വരെയുള്ള ബോണസും, ലീവ് വിത്ത് വേജസ്, 2015 മുതല്‍ തൊഴിലാളികളില്‍ നിന്നും പിടിച്ച പ്രൊവിഡന്റ് ഫണ്ട് വിഹിതം അടച്ച് തൊഴിലാളികള്‍ക്ക് പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങളും, പെന്‍ഷന്‍ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനും, 2011 മുതല്‍ ജോലിയില്‍ നിന്നും പിരിഞ്ഞുപോയ 130 തൊഴിലാളികള്‍ക്ക് നല്‍കാനുള്ള മുഴുവന്‍ ഗ്രാറ്റിവിറ്റി ആനുകൂല്യങ്ങളും, 2011 മുതല്‍ മരിച്ച തൊഴിലാളികള്‍ക്ക് അടക്കം നല്‍കാനുള്ള ചികിത്സ ആനുകൂല്യങ്ങള്‍, തൊഴിലാളികള്‍ക്ക് നല്‍കാനുള്ള വെതര്‍ പ്രൊട്ടക്ഷന്‍ ആനുകൂല്യങ്ങള്‍, 2016 മുതല്‍ വിവിധ ഘട്ടങ്ങളില്‍ വര്‍ദ്ധിപ്പിച്ച് ഉത്തരവായ കൂലി വര്‍ദ്ധന, ക്ഷാമബദ്ധ എന്നിവയുടെ കുടിശിക, 20 വര്‍ഷത്തിലധികമായിട്ടും റിപ്പയര്‍ ചെയ്യാതെ അപകടവസ്ഥയിലായ പാടിമുറികള്‍ എത്രയും വേഗം അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും, കുടിവെള്ളം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനും, നിരവധി വര്‍ഷങ്ങളായിട്ടും റീപ്ലാന്റ് ചെയ്തും ആവശ്യമായ ജോലിയും വളവും ചെയ്യാത്തതിനാലും ഉല്‍പാദനം കുറഞ്ഞുപോയ തോട്ടത്തിന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും, ഫാക്ടറിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി ആവശ്യമായ അറ്റകുറ്റപ്പണികളും യന്ത്രങ്ങള്‍ കാലാവധി കഴിഞ്ഞവ മാറ്റി സ്ഥാപിക്കുന്നതിനും, തൊഴിലാളികള്‍ക്കും ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കുമെതിരെ സ്വീകരിച്ച എല്ലാ നിയമനടപടികളും പിന്‍വലിക്കുന്നതിനുമുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് എം.എല്‍.എ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. അടിയന്തിരമായി ഈ വിഷയങ്ങളില്‍ ഇടപെടുമെന്നും ലേബര്‍ കമ്മീഷണറുടെ അടിയന്തിര യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കുമെന്നും ഞാന്‍ അതില്‍ നേരിട്ട് ഇടപെടുമെന്നും മന്ത്രി എം.എല്‍.എയോട് പറഞ്ഞു.