. കൽപ്പറ്റ: വയനാട് ഫ്ളവർ ഷോയിൽ നാളെ ഞായറാഴ്ച രാവിലെ 11 മണിക്ക് വനിതകള്‍ക്കായി വെജിറ്റബിള്‍, ഫ്രൂട്ട് കാര്‍വിംഗ് മത്സരം നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് സൗകര്യം ഒരുക്കിയ തായി സംഘാടകർ അറിയിച്ചു. വിവരങ്ങള്‍ക്ക് 9447162784 നമ്പറില്‍ ബന്ധപ്പെടാം. ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്ക് ജംഷീര്‍ മഞ്ചേരി നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. . 15 രൂപ മുതല്‍ 30000 രൂപ വരെ വില വരുന്ന അപൂര്‍വയിനം പൂക്കളുടെയും പഴങ്ങളുടെയും അലങ്കാര ചെടികളുടെയും വ്യത്യസ്ത ശേഖരവുമായി വയനാട് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ആരംഭിച്ച ഫ്ളവര്‍ ഷോയിൽ ഒരുക്കിയ നേഴ്സറി. ആയിരത്തോളം വരുന്ന ചെടികള്‍ കണ്ട് ആസ്വദിക്കാനും വാങ്ങുന്നതിനും ധാരാളം ആളുകളാണ് നേഴ്സറിയിലേക്ക് എത്തുന്നത്. ചുള്ളിയോട് ആനപ്പാറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തറപ്പേല്‍ ഗ്രൂപ്പാണ് ഫ്ളവര്‍ ഷോ ഗ്രൗണ്ടില്‍ അത്യപൂർവ്വ സസ്യയിനങ്ങൾ ഉൾപ്പെടെയുള്ള നേഴ്സറി ഒരുക്കിയിരിക്കുന്നത്. 30000 രൂപ വില വരുന്ന കമേലിയ, 1500 മുതല്‍ 18000 വരെ വില വരുന്ന ഡിലീനിയ, 650 മുതല്‍ 850 വരെ വില വരുന്ന പിക്ചര്‍ പ്ലാന്റ്, 350 മുതല്‍ 1100 വരെ വില വരുന്ന ഗംഗാബോണ്ടം തെങ്ങിന് തൈകള്‍, ആഫ്രിക്കന്‍ ചെമ്പരത്തി, ക്രോട്ടണ്‍, മെലസ്റ്റോമ, കലാഞ്ചിയ, ഹൈബ്രിഡ് ജമന്തി, ഡിസംബര്‍ ലേഡി, വെരിക്കേറ്റഡ് ക്യാബേജ്, ഊട്ടി ഡെയ്സി, ജെറീനിയം, ഡിസ്റ്റീരിയ, കിഡ്നി പ്ലാന്റ്, നെല്ലി, പ്ലാവ്, അബിയു, ഇസ്രയേല്‍ ഓറഞ്ച്, തായ്ലന്റ് പിങ്ക് പേര, മാള്‍ട്ട മുസംബി, ഓര്‍ക്കിഡ് തുടങ്ങിയ വ്യത്യസ്ത ഇനങ്ങളും ഇന്‍ഡോര്‍ ചെടികളും നേഴ്സറിയിലുണ്ട്. പല ചെടികള്‍ക്കും അനുയോജ്യമായ കാലവസ്ഥ വയനാട്ടിലുള്ളതിനാല് നിരവധി പേരാണ് വാങ്ങുന്നത്. ജനുവരി പത്തിന് ഫ്ളവര്‍ ഷോ അവസാനിക്കും.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...