കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് മർദ്ദനം: വയനാട്ടിൽ ദേശീയ പാത ഉപരോധിച്ച് സമരം

. കൽപ്പറ്റ: കോൺഗ്രസിൻ്റെ ഡി.ജി.പി ഓഫീസ് മാർച്ചിൽ നേതാക്കളെ മർദ്ദിച്ചതിൽ വയനാട്ടിലും പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ ദേശീയ പാത ഉപരോധിച്ചു. ഡി.സി.സി പ്രസിഡണ്ട് എൻ.ഡി അപ്പച്ചന്റെയും എ.ഐ.സി.സി. അംഗം പി.കെ.ജയലക്ഷ്മിയുടെയും ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലിയുടെയും മറ്റ് നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു ഉപരോധ സമരം. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ് സമീപത്ത് അരമണിക്കൂർ റോഡ് ഉപരോധിച്ചു തുടർന്ന് പോലീസെത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.പോലീസ് നരനായാട്ട് തുടർന്നാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടത്തിൽ നൂറിലധികം പ്രവർത്തകർ അണിനിരന്നു. സംസ്ഥാന സർക്കാരിനും , പോലീസിനുമെതിരെ മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ പ്രകടനത്തിന് പോലീസ് അകമ്പടി പോകുന്നതിനെ എതിർത്തു. തുടർന്ന് നേതാക്കളിടപ്പെട്ട് പ്രവർത്തകരെ ശാന്തരാക്കിയതോടെ കുറച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു . ഇതോടെ നഗരത്തിൽ വലിയ ഗതാഗത കുരുക്കായി. ഒരു മണിക്ക് ശേഷമാണ് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ നിന്ന് പിരിഞ്ഞു പോയത് . പോലീസ് നരനായാട്ട് തുടർന്നാൽ വരും ദിവസങ്ങളിലും പ്രക്ഷോഭം ശക്തമാക്കുമെന്ന് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് തിരുനെല്ലിയിൽ കാട്ടുപന്നി ആക്രമണത്തിൽ ടാക്സ‌ി ഡ്രൈവർക്ക് പരിക്ക്
Next post ഫ്ളവര്‍ ഷോയില്‍ നാളെ വെജിറ്റബിൾ ആൻ്റ് ഫ്രൂട്‌സ് കാർവിംഗ് മത്സരം: ജംഷീർ മഞ്ചേരിയുടെ ഗാനമേളയും
Close

Thank you for visiting Malayalanad.in