കൽപ്പറ്റ .: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലിം ഓർഫനേജ് ജനറൽ സെക്രട്ടറിയുമായ എം.എ മുഹമ്മദ് ജമാൽ വിടവാങ്ങി. ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് ഉച്ചക്ക് രണ്ട് മണി മുതൽ 4 മണി വരെ വയനാട് മുട്ടിൽ യത്തീംഖാനയിൽ ജനാസ കാണാൻ സൗകര്യമൊരുക്കും. ജനാസ നിസ്‌കാരം 4 മണിക്ക് യതീംഖാനയിൽ ഉണ്ടായിരിക്കും. ആറ് മണിക്ക് സുൽത്താൻ ബത്തേരിയിലുള്ള ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂളിൽ ജനാസ കാണാൻ സൗകര്യമുണ്ടാകും. 7.30ന് സുൽത്താൻ ബത്തേരി വലിയ ജമാമസ്ജിദിൽ മയ്യത്ത് നിസ്‌കാരവും ശേഷം ചുങ്കം മൈതാനിയിൽ ഖബറടക്കവും നടക്കും.
1940 ജനുവരി 19ന് സുൽത്താൻ ബത്തേരി മാനിക്കുനിയിൽ ജനിച്ച ജമാൽ മുഹമ്മദ് അബ്ദുറഹീം കദീജ ദമ്പതികളുടെ മകനാണ്. സുൽത്താൻ ബത്തേരിയിലും കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. 1967ൽ മുക്കം യത്തീംഖാനയുടെ ശാഖയായി ഡബ്ല്യു.എം.ഒ സ്ഥാപിച്ചത് മുതൽ സ്ഥാപനത്തിന്റെ ജോയിന്റ് സെക്രട്ടറിയായും 1988 മുതൽ മരണം വരെ ജനറൽ സെക്രട്ടറിയായും ചുമതല വഹിച്ചു. ഡബ്ല്യു.എം.ഒക്ക് കീഴിൽ ഇന്ന് വയനാട് ജില്ലയിൽ 35 സ്ഥാപനങ്ങളുണ്ട്. ഓരോ കുട്ടിയെയും വ്യക്തിയായി ആദരിച്ച് അവരുടെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിയും വെളിച്ചവും പകർന്നാണ് ജമാൽ മുഹമ്മദ് അനാഥ മക്കളുടെ ജമാലുപ്പയായത്. ഡബ്ല്യു.എം.ഒക്ക് പുറമെ നിരവധി വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപനങ്ങളുടെ സ്ഥാപനത്തിലും വളർച്ചയിലും ജമാൽ മുഹമ്മദ് നിർണായക പങ്ക് വഹിച്ചു. തൊഴിൽ പരിശീലനം, സ്‌കോളർഷിപ്പ്, ആതുര ശുശ്രൂഷ, വനിതാ ശാക്തീകരണം, ദാരിദ്ര്യ നിർമ്മാർജ്ജനം, ആദിവാസി ക്ഷേമം, ഭിന്നശേഷി പുനരധിവാസം തുടങ്ങി ഒട്ടേറെ മേഖലകളിൽ സേവനം നൽകി. 2005 മുതൽ ഡബ്ല്യു.എം.ഒയിൽ നടക്കുന്ന സമൂഹ വിവാഹത്തിന്റെ മുഖ്യകാര്യദർശിയാണ്.
മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ, വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു. 30 വർഷമായി സംസ്ഥാന പ്രവർത്തക സമിതി അംഗവും നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. സാമൂഹ്യ നവോത്ഥാനത്തിന് ചുക്കാൻ പിടിച്ച വിദ്യാഭ്യാസ പ്രവർത്തകനായും മികച്ച സംരംഭകനായും രാഷ്ട്രീയ പ്രവർത്തകനായും ജമാൽ മുഹമ്മദ് ശോഭിച്ചു. ഭാര്യ നഫീസ പുനത്തിൽ. മക്കൾ അഷ്‌റഫ്, ജംഹർ, ഫൗസിയ, ആയിശ.
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...
#മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ USDC ഇനി മുതൽ ഉപയോഗപ്പെടുത്തും. കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന്...
കല്‍പ്പറ്റ: ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടര വര്‍ഷമായി തുടരുന്ന അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്.പി ..പി .ആലി ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് പദ്ധതി...
പാലക്കാട്.. കല്ലടിക്കോടിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി അപകടത്തിൽ മരിച്ച നാല് വിദ്യാർത്ഥികളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. അപകടത്തിൽ റോഡിലൂടെ നടക്കുകയായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട്...
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം ഇനിയും വൈകിയാല്‍ സംസ്ഥാനവ്യാപകമായി വലിയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. അടിയന്തരമായി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് തുടര്‍നടപടികളിലേക്ക്...