ല്‌വ്‌ലി അഗസ്റ്റിൻ എഴുതിയ കാർഷിക ക്വിസ് പ്രകാശനം ചെയ്തു.

കൽപ്പറ്റ: കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന ല്‌വ്‌ലി അഗസ്റ്റിൻ എഴുതിയ കാർഷിക ക്വിസ് എന്ന പുസ്തകം സംസ്ഥാന കർഷകോത്തമ അവാർഡ് ജേതാവ് റോയി ആന്റണി പ്രകാശനം ചെയ്തു. ഡോ. വി.ജെ. സെബാസ്റ്റ്യൻ, ഡോ. ട്രീസ സെബാസ്റ്റ്യൻ എന്നിവർ ഏറ്റുവാങ്ങി. കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയം എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന ചടങ്ങിൽ ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ പ്രസിഡന്റ് അഡ്വ. കാതിരി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വുമൺ ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി ബിന്ദു മിൽട്ടൺ പുസ്തകാവലോകനം നടത്തി. സുൽത്താൻ ബത്തേരി അസംപ്ഷൻ ഹോസ്പിറ്റലിലെ ഡോ. ബിബിൻ ജോസ്, ഡോ. സു രേഷ്, ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ, സെക്രട്ടറി കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. ലവ്‌ലി അഗസ്റ്റിൻ മറുപടി പറഞ്ഞു. ഇന്ത്യൻ കാർഷിക മേഖലയുമായി ബന്ധപ്പെട്ട ആയിരത്തി ഇരുനൂറിലധികം ചോദ്യ ങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും കാർഷിക ക്വിസിലുണ്ട്. കാർഷിക വിദ്യാർഥികൾക്കും ഗവേഷകർക്കും പരിസ്ഥിതി പ്രവർത്തകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഇതിന്റെ രചന.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ഫ്‌ളവര്‍ഷോയ്ക്ക് കല്‍പ്പറ്റയില്‍ തുടക്കമായി; ജനുവരി 10-ന് സമാപിക്കും.
Next post എം.എ മുഹമ്മദ് ജമാൽ വിടവാങ്ങി.
Close

Thank you for visiting Malayalanad.in