വയനാട്ടിൽ യുവാവിനെ കടുവ ആക്രമിച്ച് ശരീരഭാഗങ്ങൾ ഭക്ഷിച്ചു :പ്രതിഷേധവുമായി നാട്ടുകാർ

. കൽപ്പറ്റ: വയനാട്ടിൽ കടുവാക്രമണത്തിൽ ഒരാൾ ദാരുണമായി കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടി പറമ്പിൽ പ്രജീഷ് (36)ആണ് മരിച്ചത് .രാവിലെ പുല്ല് അരിയാൻ പോയതായിരുന്നു.തുടർന്ന് നടത്തി തിരച്ചിലിലാണ് മൃതദേഹം പൊന്തക്കാട്ടിൽ കണ്ടെത്തിയത്‌ . കടുവ വലിച്ചിഴച്ചു കൊണ്ടു പോയി ശരീര ഭാഗങ്ങൾ ഭക്ഷിച്ചു. സ്ഥലത്ത് ശരീര അവശിഷ്ടങ്ങൾ ചിതറിയ നിലയിലാണ് . സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ് ‘ ഉന്നത ഉദ്യോഗസ്ഥർ എത്തിയില്ല എന്ന് പരാതി ഉയർന്നു. കലക്ടറും ഡി എഫ് ഒ യും സ്ഥലത്ത് എത്തണം എന്ന് ആവശ്യം. പ്രജീഷ് അവിവാഹിതനാണ് ‘ പരേതനായ കുട്ടപ്പൻ്റെയും ശാരദയുടെയും മകനാണ്. സഹോദരൻ മജീഷ് . ഇതേ സ്ഥലത്ത് ആറ് വർഷം മുമ്പ് രജീഷ് ( 34) എന്ന ക്ഷീര കർഷക യുവാവിനെ കാട്ടാന കുത്തികൊന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാരകായുധങ്ങളുമായി ലോറി ഡ്രൈവര്‍മാര്‍ പിടിയില്‍
Next post വാകേരിയിൽ കടുവ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; പന്തം കൊളുത്തി പ്രതിഷേധവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത
Close

Thank you for visiting Malayalanad.in