.സി.വി.ഷിബു.
കൽപ്പറ്റ: വയനാട് വീണ്ടും മലയാള സിനിമയിൽ ചർച്ചയാകുന്നു. പൂർണ്ണമായും വയനാട്ടിൽ ചിത്രീകരിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്ത നൊണ എന്ന സിനിമ റിലീസ് ചെയ്തതോടെ വയനാട്ടിൽ നിന്ന് ഒരു നായികയെ കൂടി മലയാള സിനിമക്ക് ലഭിച്ചു. സിനിമ റിലീസായി ആദ്യ ഷോയ്ക്കു ശേഷം പ്രേക്ഷകരിൽ നിന്നുള്ള മികച്ച പ്രതികരണത്തിൽ സന്തോഷിക്കുകയാണ് നൊണയിലെ അമൃത യെന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച ബത്തേരി സ്വദേശിനി ശിശിര . ചെറുപ്പം മുതൽ സിനിമാ മോഹം ഉള്ളിലൊതുക്കി നടന്ന ശിശിര ജെസ് സെബാസ്റ്റ്യൻ അഭിനയിച്ച ആദ്യ സിനിമയാണ് അമൃത എന്ന നായിക കഥാപാത്രമുള്ള നൊണ .എന്നാൽ നൊണക്ക് ശേഷം ശിശിര അഭിനയിച്ച ഐമ എന്ന തമിഴ് സിനിമയും ചതി, പുലിമട എന്നീ മലയാള സിനിമകളും നേരത്തെ റിലീസായിരുന്നു. ദ്വാരക സ്വദേശിയും ബത്തേരിയിലെ ഡെൻ്റൽ ഡോക്ടറുമായ ജെസ് രാജ് സെബാസ്റ്റ്യൻ്റെ ഭാര്യയായ വെള്ളമുണ്ട സ്വദേശി ശിശിര ബത്തേരി കോട്ടക്കുന്നിൽ സെയ്സ്ത ഡിസൈനർ സ്റ്റുഡിയോ എന്ന പേരിൽ ബോട്ടീക് നടത്തി വരികയാണ്. നാടക പ്രവർത്തകരായ ഹേമന്ത് കുമാറും രാജേഷ് ഇരുളവും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തുന്ന നൊണ. ഹേമന്ത് കുമാർ എഴുതിയ കഥ രാജേഷ്. ഇരുളമാണ് സംവിധായകൻ. . .ഇന്ദ്രൻസിനൊപ്പമുള്ള അഭിനയ മുഹൂർത്തങ്ങൾ തൻ്റെ സിനിമാ ജീവിതത്തിൽ വലിയ അനുഭവമായിരുന്നുവെന്ന് ശിശിര പറഞ്ഞു. വയനാടിൻ്റെ ഗ്രാമ ദൃശ്യഭംഗി പൂർണ്ണമായും ഒപ്പിയെടുത്ത് പോൾ ബത്തേരിയാണ് ക്യാമറ കൈകാര്യം ചെയ്തത്. മിസ്റ്റിക്കൽ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രവാസിയായ ജേക്കബ്ബ് ഉതുപ്പ് ആണ് വ്യത്യസ്തമായ പ്രമേയമുള്ള നൊണ നിർമ്മിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ പ്രേക്ഷകർ സിനിമയെ നെഞ്ചേറ്റുമെന്ന പ്രതീക്ഷയാണ് നായിക ശിശിരക്കും നൊണയുടെ അണിയറ പ്രവർത്തകർക്കുമുള്ളത്.
കൽപ്പറ്റ: ഐടിഐ കളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വയനാട് ചുള്ളിയോട് ഗവൺമെന്റ് വനിത ഐടിഐ കോളേജിൽ മുഴുവൻ സീറ്റും നേടി കെഎസ്യു മികച്ച വിജയം കൈവരിച്ചു തുടർച്ചയായി രണ്ടാം...
കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെയും ഡിടിപിസിയുടെയും സഹകരണത്തോടുകൂടി റീബിൽഡ് വയനാട് എന്ന ആശയത്തിൽ നടത്തുന്ന വയനാട്...
സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി കൽപ്പറ്റ ടൗണിൽ സ്ഥാപിച്ച കൈവരികളിൽ പെയിന്റ് അടിക്കുന്ന പ്രവർത്തനങ്ങളിലാണ് അഭിഭാഷകർ പങ്ക് ചേർന്നത്. ഓരോ ദിവസവും കൽപ്പറ്റയിലെ വിവിധ കൂട്ടായ്മകളും, സന്നദ്ധ സംഘടനകളും...
. മാനന്തവാടി: കൂടൽ കടവിൽ മാതനെന്ന ആദിവാസി മധ്യവയസ്കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കേസിൽ ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ. പനമരം കുന്നുമ്മൽ...
മാനന്തവാടി : .മാനന്തവാടി രൂപതയുടേയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആരംഭിച്ച് ജൈവകാർഷിക മേഖലയിൽ ലോകോത്തര മാതൃക ഇതിനോടകം കാഴ്ചവെച്ച ബയോവിൻ അഗ്രോ റിസർച്ച് അതിന്റെ...
മേപ്പാടി: ദുരന്ത മേഖലയിലെ സ്കൂളിലെ അധ്യാപകര്‍ക്ക് സഹായവുമായി കോഴിക്കോട് ആസ്ഥാനമായുള്ള ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം. മുണ്ടക്കൈ ഗവ. എല്‍.പി സ്കൂളിലെ പ്രീപ്രൈമറി അധ്യാപികയുടേയും കെയര്‍ ടേക്കറുടേയും അഞ്ചു...