രണ്ടാമത് പി.ടി. കുഞ്ഞുമുഹമ്മദ് സ്മാരക പുരസ്കാരം സമീർ മൊട്ടത്താനത്തിന് സമ്മാനിച്ചു

കൽപ്പറ്റ: സാമൂഹ്യ പ്രതിബദ്ധതയുള്ള സന്നദ്ധ പ്രവർത്തകരെ കൂടുതൽ ആവശ്യമുള്ള കാലഘട്ടമാണിതെന്ന് ടി.സിദ്ദീഖ് എം.എൽ.എ. ഈ രംഗത്ത് കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനം മാതൃകാപരമാണന്നും അദ്ദേഹം പറഞ്ഞു. കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ പി.ടി. മുഹമ്മദ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. 2013 മുതൽ കൽപ്പറ്റ അമ്പിലേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു പി.ടി. മുഹമ്മദ് .അദ്ദേഹത്തിൻ്റെ സ്മരണ നിലനിർത്തി സഹ പ്രവർത്തകർ ഏർപ്പെടുത്തിയ അവാർഡിൻ്റെ രണ്ടാമത് പുരസ്കാരം പിണങ്ങോട് സ്വദേശിയായ സമീർ മൊട്ടത്താനത്തിന് സമ്മാനിച്ചു. . കഴിഞ്ഞ 20 വർഷമായി ജീവകാരുണ്യ രംഗത്തുള്ള സമീർ പിണങ്ങോട് ദയ പാലിയേറ്റീവിൻ്റെ കൺവീനർ കൂടിയാണ്. കൽപ്പറ്റ ആനപ്പാലം പരിസരത്ത് തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് അനുസ്മരണവും പുരസ്കാര ദാനവും നടന്നത്. പ്രസിഡണ്ട് യു.കെ. ആഷിബ് അധ്യക്ഷനായിരുന്നു.എൻ.ഒ. ദേവസ്സി, മാധ്യമ പ്രവർത്തകനും പി.ടി. കുഞ്ഞുമുഹമ്മദിൻ്റെ മകനുമായ പി.ടി.നാസർ, വൈസ് പ്രസിഡണ്ട് പി.കെ. അയൂബ്, ജോയിൻ്റ് സെക്രട്ടറി വി.വി.സലീം., അഷ്‌റഫ് മൂപ്പറ്റ, ലത്തീഫ് മാടായി, ഇബ്രാഹിം തന്നാണി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post 2018 ൽ എസ് കെ എം ജെ സ്കൂളിൽ മരണപ്പെട്ട കുട്ടിയുടെ കേസുമായി ബന്ധപ്പെട്ട ആളുടെ രേഖാചിത്രം ക്രൈംബ്രാഞ്ച് പുറത്തുവിട്ടു
Next post പനമരം ഇരട്ട കൊലപാതകം: സാക്ഷി വിസ്താരം ബുധനാഴ്ച പൂർത്തിയാകും: ഒരു മാസത്തിനകം വിധിയുണ്ടാകും
Close

Thank you for visiting Malayalanad.in