2018 ൽ എസ് കെ എം ജെ സ്കൂളിൽ മരണപ്പെട്ട കുട്ടിയുടെ കേസുമായി ബന്ധപ്പെട്ട ആളുടെ രേഖാചിത്രം ക്രൈംബ്രാഞ്ച് പുറത്തുവിട്ടു

.

2018 ഡിസംബർ 31ന് കൽപ്പറ്റ എസ് കെ എം ജെ സ്കൂളിന്റെ പുറകുവശം വരാന്തയിൽ സംശയകരമായ സാഹചര്യത്തിൽ മരണപ്പെട്ടു കിടന്ന കൽപ്പറ്റ ചുഴലി സൂര്യമ്പം കോളനിയിലെ ഷിജു 16 വയസ് എന്ന കുട്ടിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന ആളുടെ രേഖചിത്രമാണ് ക്രൈംബ്രാഞ്ച് പുറത്തുവിട്ടത്. 2020 മുതലാണ് ക്രൈംബ്രാഞ്ച് കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. രേഖാചിത്രത്തിലെ ആളോട് സാമ്യമുള്ള ആളുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ വയനാട് ക്രൈംബ്രാഞ്ചിന് അറിയിക്കണം എന്നും വിവരങ്ങൾ നൽകുന്ന ആളുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും ക്രൈംബ്രാഞ്ച് അറിയിക്കുന്നു.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന മൊബൈൽ നമ്പറിൽ വിവരം അറിയിക്കേണ്ടതാണ്. Sp crime branch 94979 96944 Dysp crime branch 94979 90213 949-792-5233

Leave a Reply

Your email address will not be published. Required fields are marked *

Previous post അഖില വയനാട് ബാഡ്മിൻ്റൺ ടൂർണ്ണമെൻറ് സമാപിച്ചു: ഷിജിത് & ലിൻ്റോ ടീം ജേതാക്കൾ
Next post രണ്ടാമത് പി.ടി. കുഞ്ഞുമുഹമ്മദ് സ്മാരക പുരസ്കാരം സമീർ മൊട്ടത്താനത്തിന് സമ്മാനിച്ചു
Close

Thank you for visiting Malayalanad.in