വാനിലക്ക് വിലയിടിഞ്ഞു: വിളവെടുപ്പ് കാലത്ത് നിരാശയിൽ കർഷകർ

സി.വി.ഷിബു കൽപ്പറ്റ: വാനിലക്ക് വിലയിടിഞ്ഞു. വിളവെടുപ്പ് കാലത്ത് നിരാശയിൽ കർഷകർ. പച്ച ബീൻസ് വാങ്ങാനാളില്ലാത്തതിനാൽ സമയത്ത് വിളവെടുക്കാതെ ബുദ്ധിമുട്ടുകയാണ് വാനില കർഷകർ. ഒരു കാലത്ത് പൊന്നും വിലയായിരുന്നു വാനിലക്ക്. കോവിഡിന് മുമ്പ് വരെ കിലോക്ക് നാലായിരം രൂപ വരെ വിലയുണ്ടായിരുന്ന വാനില കോവിഡാനന്തരം കിലോ വില ആയിരത്തിലെത്തി. ഇത്തവണ ഇത് വീണ്ടും താഴ്ന്ന് 500- 600 രൂപയിലെത്തിയതായാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. ഉണക്കാനുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പച്ച ബീൻസാണ് എല്ലാവരും വിൽപ്പന നടത്തുന്നത്. മുമ്പ് വിലയുണ്ടായിരുന്നപ്പോൾ കച്ചവടക്കാർ കർഷകരെ തേടി എത്തുമായിരുന്നു. എന്നാലിപ്പോൾ നഗരത്തിലെത്തിച്ച് കൊടുത്താൽ പോലും വാങ്ങാൻ പല കച്ചവടക്കാരും തയ്യാറാകുന്നില്ലന്ന് തൊണ്ടർനാട് പൊർളോത്തെ എം.കെ. പത്മനാഭൻ എന്ന കർഷകൻ പറയുന്നു. നവംബർ ഡിസംബർ മാസങ്ങളിലാണ് പ്രധാനമായും വാനില വിളവെടുപ്പ്. രോഗ കീട ബാധയുണ്ടായങ്കിലും വയനാടിൻ്റെ കാലാവസ്ഥയിൽ കൃത്യമായി പരാഗണം ചെയ്യുന്നവർക്ക് നല്ല വിളവ് ലഭിക്കുന്നുണ്ട്. ശാസ്ത്രീയ മായി വാനില ഉണക്കി വിൽക്കാനോ സൂക്ഷിക്കാനോ വയനാട്ടിൽ സൗകര്യമില്ലാത്തത് കാരണമാണ് എല്ലാ വിളവെടുക്കുന്ന അന്ന് തന്നെ പച്ച ബീൻസ് വിൽപ്പന നടത്തേണ്ടി വരുന്നത്. കൃഷി വകുപ്പിൻ്റെ നേതൃത്വത്തിലെങ്കിലും ഉണക്കാനുള്ള സൗകര്യമൊരുക്കണമെന്നാണ് ആവശ്യം. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ഉത്പാദനം 15 ടണ്ണിൽ താഴെ മാത്രമായി ഇപ്പോൾ ഉല്പാദനം കുറഞിട്ടുണ്ട്. എല്ലായിടത്തും ഏകീകൃത വില വേണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Previous post എം.ഡി.എം.എയുമായി പാലക്കാട് സ്വദേശി പിടിയില്‍
Next post അഖില വയനാട് ബാഡ്മിൻ്റൺ ടൂർണ്ണമെൻറ് സമാപിച്ചു: ഷിജിത് & ലിൻ്റോ ടീം ജേതാക്കൾ
Close

Thank you for visiting Malayalanad.in