എം.ഡി.എം.എ. റാക്കറ്റിലെ മുഖ്യകണ്ണി അറസ്റ്റിൽ: കേസുകളിൽ വൻ വഴിത്തിരിവ്: വല വിശീ കുടുക്കിയത് എക്സൈസ്

എം.ഡി.എം.എ. റാക്കറ്റിലെ മുഖ്യകണ്ണി അറസ്റ്റിൽ: കേസുകളിൽ വൻ വഴിത്തിരിവ്: വല വിശീ കുടുക്കിയത് എക്സൈസ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ വാഹന പരിശോധനക്കിടെ 04.07.23 ന് 98 ഗ്രാംMDMA യും 10 ഗ്രാം കഞ്ചാവുമായി ഫാസിർ എന്നയാളെ അറസ്റ്റ് ചെയ്തNDPS കേസിൽ അന്വേഷണത്തിൻ്റെ ഭാഗമായി പന്തീരാങ്കാവ് പെരുമണ്ണ പട്ടരുമറ്റത്തിൽ അബ്ദുൾ ഗഫൂർ എന്നയാളെ വയനാട് അസി.എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫും സംഘവും അറസ്റ്റ് ചെയ്തു.അബ്ദുൾ ഗഫൂറിനെ പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായി ചോദ്യം ചെയ്ത് വിട്ടയച്ചതായിരുന്നു.എന്നാൽ പിന്നീട് ഗഫൂറിൻ്റെയും അറസ്റ്റ് ചെയ്ത ഫാസിർ എന്നയാളുടെയും ഫോൺ കോളുകളുടെയും ടവർ ലൊക്കേഷനുകളുടെയും വിശദാംശങ്ങൾ പരിശോധന നടത്തിയതിൽ ഗഫൂറിന് കേസിൽ പങ്കുള്ളതായി കണ്ടെത്തി.തുടർന്ന് ഗഫൂറിൻ്റെയും ഭാര്യയുടെയും ബാങ്ക് ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം നടത്തിയതിൽ കേസിൽ കണ്ടെടുത്തMDMA വാങ്ങുന്നതിനും മറ്റുമായി ഫാസിറിന് ധനസഹായം നൽകിയിട്ടുള്ളതായി കണ്ടെത്തി.തുടർന്ന് ബാംഗ്ളൂർ മഡിവാള കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മുൻപ് അറസ്റ്റിലായ ഫാസിറും അബ്ദുൾ ഗഫൂറും ഒരുമിച്ചാണ് ബാഗ്ളൂരിൽ എത്തിയതെന്നും മഡിവാള ഭാഗത്ത് റൂമെടുത്ത് പരസ്പര ധാരണയോടെയാണ് കേസിൽ പെട്ട MDMA വാങ്ങുന്നത് സംബന്ധിച്ച ഇടപാടുകൾ നടത്തിയതിനും അന്വേഷണ സംഘം തെളിവുകൾ കണ്ടെത്തിയതിൽ അബ്ദുൾ ഗഫൂറിനെ വീണ്ടും വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.കേസിലെ ഒന്നാം പ്രതി 5 മാസമായി റിമാൻഡിൽ കഴിഞ്ഞ് വരുകയാണ് കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരുന്നു. അന്വേഷണ സംഘത്തിൽ പ്രിവ. ഓഫീസർമാരായ ഷിജു, സാബു, CEO മാരായ സനൂപ്, ഷാഫി, സുഷാദ്, ഷഫീക്ക്,വനിത CEO ശ്രീജ മോൾ എന്നിവരുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post തലമുറകൾ നിർമ്മിച്ചു 25 നക്ഷത്രങ്ങൾ: ചെന്നലോട് 25 ദിവസവും ക്രിസ്തുമസ് ആഘോഷം.
Next post വയനാട് ഫ്ളവർഷോ 20 മുതൽ കൽപ്പറ്റയിൽ : ലോഗോ പ്രകാശനം ചെയ്തു
Close

Thank you for visiting Malayalanad.in