തലമുറകൾ നിർമ്മിച്ചു 25 നക്ഷത്രങ്ങൾ: ചെന്നലോട് 25 ദിവസവും ക്രിസ്തുമസ് ആഘോഷം.

കൽപ്പറ്റ : ഡിസംബർ 25-നാണ് ക്രിസ്തുമസ് എങ്കിലും ഡിസംബർ ഒന്ന് മുതൽ ദിവസവും ക്രിസ്തുമസ് ആഘോഷിക്കുകയാണ് വയനാട്ടിലെ ഒരു പ്രദേശം. ചെന്നലോട് സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ നേതൃത്വത്തിലാണ് ഈ ആഘോഷം .റെഡിമെയ്ഡ് നക്ഷത്രങ്ങൾക്ക് പകരം പല തലമുറകളിൽ പ്പെട്ടവർ ചേർന്ന് ഓട കൊണ്ടും കടലാസുകൊണ്ട് നിർമ്മിച്ച 25 നക്ഷത്രങ്ങൾ കൊണ്ട് ദേവാലയങ്കണവും മനോഹരമാക്കിയിട്ടുണ്ട്. മാനന്തവാടി രൂപതക്ക് കീഴിലെ ചെന്നലോട് സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ 25 യൂണിറ്റുകളാണുള്ളത്. ഡിസംബർ ഒന്നുമുതൽ ഓരോ യൂണിറ്റിലും ഓരോ ദിവസം ക്രിസ്തുമസ് ആഘോഷം നടക്കും. പ്രദേശത്തെ എല്ലാ മതവിഭാഗങ്ങളിൽ പ്പെട്ടവരും പ്രദേശത്തെ ഒരു വീട്ടിൽ ഒരുമിച്ചുകൂടി കലാപരിപാടികൾ അവതരിപ്പിച്ചും സ്നേഹ സന്ദേശം കൈമാറിയുമാണ് മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ആഘോഷം. ഫാ.തോമസ് മുക്കാട്ടുകാവുങ്കലിൻ്റെയും ഇടവക ട്രസ്റ്റിമാരുടെയും നേതൃത്വത്തിലാണ് 25 ദിവസവും ക്രിസ്മസ് ആഘോഷം നടക്കുന്നത്. അതേ സമയം പരിസ്ഥിതി സൗഹൃദമായ മറ്റൊരു സന്ദേശം കൂടി ഇവർ സമൂഹത്തിന് കൈമാറുന്നു. എല്ലാ തലമുറകളിൽപ്പെട്ടവരും ചേർന്ന് വീടുകളിൽ കടലാസുകൊണ്ടും തുണികൾ കൊണ്ടും ഓട കൊണ്ടും നിർമ്മിച്ച വർണ്ണ മനോഹരമായ നക്ഷത്രങ്ങൾ കൊണ്ടാണ് ദേവാലായങ്കണം സുന്ദരമാക്കിയത്. 25 യൂണിറ്റുകളെയും ക്രിസ്തുമസ് കാലത്തെ 25 ദിവസത്തെയും അന്വർത്ഥമാക്കിയുള്ള 25 നക്ഷത്രങ്ങളുടെ ദൃശ്യ ഭംഗി കാണികൾക്ക് നയനാനന്ദകരമാണ്. ആഘോഷത്തിൽ പങ്കെടുത്തും നക്ഷത്രങ്ങളുടെ ഭംഗി ഫോണിൽ പകർത്തി പ്രചരിപ്പിച്ച് ക്രിസ്തുമസിൻ്റെ സ്നേഹ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് ചെന്നലോട് എന്ന ഈ ദേശം..

Leave a Reply

Your email address will not be published. Required fields are marked *

Previous post വീട്ടിൽ നിന്നും മാൻകൊമ്പ് കണ്ടെത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് നൽകി : അന്വേഷണം പുരോഗമിക്കുന്നു
Next post എം.ഡി.എം.എ. റാക്കറ്റിലെ മുഖ്യകണ്ണി അറസ്റ്റിൽ: കേസുകളിൽ വൻ വഴിത്തിരിവ്: വല വിശീ കുടുക്കിയത് എക്സൈസ്
Close

Thank you for visiting Malayalanad.in