രാഹുൽ ഗാന്ധിയുടെ സന്ദർശന ദിവസം കൽപ്പറ്റയിൽ ദേശീയ പാത ഉപരോധിച്ച് തോട്ടം തൊഴിലാളികൾ .രാഹുൽ ഗാന്ധി എം.പി കൽപ്പറ്റ നഗരത്തിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ റോഡുപരോധിച്ചത്. ആനുകൂല്യങ്ങൾ നിഷേധിക്കുന്ന മാനേജ്മെൻ്റ് നിലപാടിൽ പ്രതിഷേധിച്ച് ജനുവരി 7-ന് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ പിടിച്ചെടുക്കുമെന്ന് നേതാക്കൾ പറഞ്ഞു. . സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടത്തിയ ദേശീയ പാത ഉപരോധത്തിൽ യൂണിയൻ നേതാക്കൾ സമര പ്രഖ്യാപനം നടത്തി. പഴയ ബസ് സ്റ്റാൻഡിന് സമീപം തൊഴിലാളികൾ 45 മിനിട്ട് റോഡുപരോധിച്ചു. രണ്ട് പതിറ്റാണ്ടായി എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ അവഗണന നേരിടുകയാണ്. സംയുക്ത യൂണിയൻ കലക്ട്രേറ്റ് മാർച്ച് ഉൾപ്പടെ നിരവധി സമരങ്ങൾ നടത്തി. ഏറ്റവും ഒടുവിലായാണ് രാഹുൽ ഗാന്ധി എം.പി.യുടെ വയനാട് സന്ദർശന ദിവസം കൽപ്പറ്റ നഗരത്തിൽ പഴയ ബസ് സ്റ്റാൻഡിന് സമീപം ദേശീയ പാത ഉപരോധിച്ചത്. എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികളുടെ സംയുക്ത തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിലാണ് എല്ലാ പ്രക്ഷോഭങ്ങളും നടക്കുന്നത് . തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഉടൻ നൽകുക, 20 വർഷത്തെ ബോണസ് നൽകുക, സർവ്വീസിൽ നിന്ന് പിരിഞ്ഞ നൂറിലധികം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി തുക നൽകുക, തൊഴിലാളികളിൽ നിന്ന് പിരിച്ചെടുത്ത പി.എഫ്. വിഹിതം പ്രോവിഡൻ്റ് ഫണ്ട് ബോർഡിൽ അടക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഉടമകളും തൊഴിലാളികളും തമ്മിൽ വർഷങ്ങളിലായി നിലനിൽക്കുന്ന പ്രശ്നം പരിഹരിക്കാത്തതിനാലാണ് ജനുവരി ഏഴിന് തോട്ടത്തിൽ തൊഴിലാളികൾ കുടിൽ കെട്ടി സമരം നടത്തുന്നതെന്ന് റോഡ് ഉപരോധം ഉദ്ഘാടനം ചെയ്ത സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ പറഞ്ഞു. പ്രശ്നത്തിൽ ലേബർ വകുപ്പ് പോലും ഇടപെടുന്നില്ലന്ന് സമരത്തിൽ അധ്യക്ഷനായിരുന്ന ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി പറഞ്ഞു. സമരത്തിൽ തീരുമാനമായില്ലങ്കിൽ തുടർ സമരങ്ങളുടെ ഭാഗമായാണ് തൊഴിലാളികൾ തോട്ടം പിടിച്ചെടുക്കുന്നതെന്ന് സി.ഐ.ടി.യു. നേതാവ് യു.കരുണൻ പറഞ്ഞു . ധർണ്ണക്ക് അഭിവാദ്യമർപ്പിച്ച് വിവിധ യൂണിയൻ നേതാക്കൾ സംസാരിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....