കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ഇന്നലെ. രാത്രി ഒമ്പത്ർ മണിയോടെ ഇന്നോവ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. മുട്ടിൽ ചേനങ്കൊല്ലി സ്വദേശി ശിഹാബിന്റെ ഭാര്യ റഷീദ (31) ആണ് മരിച്ചത്. അപകടത്തിൽ എട്ടുപേർക്ക് പരിക്കുണ്ട്. മുഹമ്മദ് ഷിഫിൻ (8) മുഹമ്മദ് ഷാൻ (14) അസ്ലം (22) ജിഷാദ് (20 ) മുഹമ്മദ് നിഷാദ് (19) റിയാസ് (18) ആസ്യ ( 42) ഷൈജൽ (23 ) എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പുൽപള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഐഷർ വാഹനത്തിലെ ഡ്രൈവർ – പെരിക്കല്ലൂർ സ്വദേശി ആദർശ് ആണ് അപകടം കണ്ടത്. ചുരം ഇറങ്ങി പോകുന്ന കെ എസ്.ആർ.ടി സി. ബസിന് സൈഡ് കൊടുക്കുന്നതിനിടയിലാണ്. ഇന്നോവ സൈഡ് പ്രൊട്ടക്ഷനില്ലാത്ത ഭാഗത്ത് വച്ച് താഴ്ചയിലേക്ക് മറിഞ്ഞത് ബസിലെ ആരുടേയും ശ്രദ്ധയിൽ ഈ അപകടം പെട്ടില്ല. ആദർശിൻ്റെ ‘ ശ്രദ്ധയിൽ പെട്ടത് കൊണ്ട് മാത്രമാണ് അപകടം പുറം ലോകം പെട്ടന്ന് അറിഞ്ഞത് – അപകടത്തിൽ പെട്ട റിൻ ഷാനയുട – നില ഗുരുതരമായി തുടരുകയാണ്. – ശക്തമായ മഴ ഇല്ലാത്തത് കൊണ്ട് മാത്രമാണ് രക്ഷ പ്രവർത്തനത്തിന് ഏറ്റവും വലിയ ആശ്വാസമായത് – ടി – സിദ്ദീഖ്ഴി എം.എൽ.എ. പുലർച്ചെ വരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ – സജീവമായി രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മരിച്ച റഷീദയുടെ മൃത ദേഹം പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം ഇന്ന് ഖബറടക്കും.
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...
#മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ USDC ഇനി മുതൽ ഉപയോഗപ്പെടുത്തും. കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന്...