മാവോയിസ്റ്റുകളായ ചന്ദ്രുവിനെയും ഉണ്ണി മായയെയും നാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.

കൽപ്പറ്റ: മാവോയിസ്റ്റ് നേതാക്കളായ ചന്ദ്രുവിനെയും ഉണ്ണിമായയെയും വയനാട് ജില്ലാ കോടതി റിമാൻഡ് ചെയ്തു. ഇരുവരെയും നാളെ വീണ്ടും ജില്ലാ കോടതിയിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കും. വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യലിനായി നാളെ കസ്റ്റഡി അപേക്ഷ നൽകും. നവംബർ ഏഴിന് പേര്യ ചപ്പാരത്ത് പോലീസ് പിടിയിലായ ചന്ദ്രുവിനെയും ഉണ്ണിമായയെയും എട്ടിന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ശേഷം ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇന്ന് കസ്റ്റഡി കാലാവധി കഴിഞ്ഞതോടെയാണ് വീണ്ടും കോടതിയിൽ ഹാജരാക്കിയത്. റിമാൻഡിലായ ചന്ദ്രുവിനെയും ഉണ്ണിമായയെയും കണ്ണൂർ ജയിലിലേക്ക് കൊണ്ടു പോയി. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യലിനായി കോടതിയിൽ അപേക്ഷ നൽകും . മറ്റ് ജില്ലകളിൽ ഇവർക്കെതിരെ കേസുകൾ ഉള്ളത് പോലീസ് പരിശോധിച്ചു വരികയാണന്നും വിശദമായ അന്വേഷണത്തിന് ശേഷം അനന്തര നടപടികൾ ഉണ്ടാവുമെന്നും ജില്ലാ ഗവ. പ്ലീഡർ ആൻറ് പബ്ലിക് പ്രോസിക്യൂട്ടർ എം. കെ .ജയപ്രമോദ് പറഞ്ഞു. ജില്ലാ ജഡ്ജ് എസ്. നസീറയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. . പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ ആൻറ് പബ്ലിക് പ്രോസിക്യൂട്ടർ എം.കെ. ജയപ്രമോദും പ്രതികൾക്കുവേണ്ടി അഡ്വ. വി.ജി. ലൈജുവും ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിലെ നവകേരളാ സദസ്സുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ ഗതാഗത ക്രമീകരണങ്ങള്‍
Next post ഫെലൈന്‍ ക്ലബ് ഓഫ് ഇന്ത്യയുടെ ചാമ്പ്യന്‍ഷിപ്പ് ക്യാറ്റ് ഷോ 26-ന് കൊച്ചിയില്‍
Close

Thank you for visiting Malayalanad.in