മാനന്തവാടി: ബാവലി എക്സ്സൈസ് ചെക്ക്പോസ്റ്റിൽ കാറിൽ കടത്തുകയായിരുന്ന 7.42 ഗ്രാം മെത്താംഫറ്റമിൻ പിടികൂടി ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് KL 55 Y 2451 നമ്പർ മാരുതി ബലാനേ കാറിൽ 7.42 ഗ്രാം മെത്താംഫെറ്റമിൻ കടത്തികൊണ്ട് വന്ന മലപ്പുറം ജില്ലയിൽ തിരൂർ മാറാക്കര പെരുങ്കുളം ആലാസംപാട്ടിൽ വീട്ടിൽ ഷിഹാബ് എ പി (:34) മലപ്പുറം ജില്ലയിൽ തിരൂർ പൊൻമള ചേങ്ങോട്ടൂർ ചൂനൂർ പട്ടത്ത് വീട്ടിൽ സന്ദീപ് പി(:33) മലപ്പുറം തിരൂർ കോട്ടക്കൽ കാടാമ്പുഴ പത്തായ കല്ല് ഭാഗത്ത് പയ്യാപന്തയിൽ വീട്ടിൽ മുഹമ്മദ് മുസ്തഫ പി.പി (31) എന്നിവരെ പിടികൂടി അറസ്റ്റ് ചെയ്ത് കേസ്സെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച KL 55 Y 2451 നമ്പർ മാരുതി ബലാനേ കാറും 34000/-രൂപയും 5 മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എം. ജിജിൽ കുമാർ പാർട്ടിയും ചേർന്നാണ് കേസ് എടുത്തത്.പാർട്ടിയിൽ സി.ഇ.ഒ മാരായ ഷിനോജ് എം ജെ , ഷാഫി ഒ എന്നിവർ ഉണ്ടായിരുന്നു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...