.
തിരുനെല്ലി: ആയുർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാമവും തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനും സംയുക്തമായി ആരോഗ്യ ബോധവൽക്കരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കൊണ്ടിമൂല സാംസ്കാരിക നിലയത്തില വച്ച സംഘടിപ്പിച്ചു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ പി എൻ ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നോർത്ത് വയനാട് ഡി. എഫ്. ഒ കെ.ജെ മാർട്ടിൻ ലോവൽ പരിപാടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ നിഷ, മെഡിക്കൽ ഓഫീസർ ഡോ. ക്രിസ്റ്റി ജെ തുണ്ടിപ്പറമ്പിൽ, ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ സിജോ കുര്യാക്കോസ്, ടി. കെ സുരേഷ്, എം. എം ഹംസ, തിരുനെല്ലി സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസർ കെ രമേഷൻ, കെ. എം കുര്യൻ, ഷിബു കെ എന്നനിവർ സംസാരിച്ചു.ഡോ.അനഘ എസ്, ഡോ. ഐശ്വര്യ എം. കെ, ഡോ. ശ്രീലക്ഷമി ഇ. ആർ, സന്തോഷ് ശേഖർ, പ്രതീഷ് കെ കെ, കുഞ്ഞാമൻ, ബിബിൻ പി. എഫ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...