. കൽപ്പറ്റ: പതിനഞ്ചാമത് കേരള വെറ്ററിനറി സയൻസ് കോൺഗ്രസ്സും, അന്തർദേശീയ സെമിനാറും പൂക്കോട് വെറ്ററിനറി കോളേജിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ നവംബർ 17 മുതൽ 19 വരെയാണ് വാർഷിക കോൺഗ്രസ് നടക്കുന്നത്. “വെറ്ററിനറി മേഖലയുടെ അതിരുകളില്ലാത്ത ചക്രവാളങ്ങൾ” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ശാസ്ത്ര സമ്മേളനം. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നവംബർ 17 ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. വെറ്ററിനറി സർവകലാശാല വൈസ് ചാൻസിലർ ഡോ. എം.ആർ ശശീന്ദ്രനാഥ് മുഖ്യാതിഥിയായ ഉദ്ഘാടന സമ്മേളനത്തിൽ ടി. സിദ്ദിഖ് എം.എൽ.എ പ്രദർശന പരിപാടിയുടെ ഉദ്ഘാടനവും, ഒ ആർ കേളു എം. എൽ. എ കോംപെൻഡിയം പ്രകാശനവും, വാഴൂർ സോമൻ എം.എൽ.എ കർഷകരെ ആദരിക്കുന്ന ചടങ്ങും നിർവ്വഹിക്കും. ചെയർമാൻ ഡോ.എം.കെ.നാരായണൻ, ഓർഗനൈസിംങ് സെക്രട്ടറി ഡോ. എസ് മായ, ഡോ.എം പ്രദീപ്, ഡോ.ആർ സെന്തിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശിഗൻ, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ. മോഹനൻ, ജനറൽ സെക്രട്ടറി ഡോ. എ. ഇർഷാദ്, ഓർഗനൈസിങ്ങ് കമ്മറ്റി ചെയർമാൻ ഡോ. എം. കെ. നാരായണൻ. സെക്രട്ടറി ഡോ. എസ്. മായ എന്നിവരും വെറ്റിനറി സർവ്വകലാശാലയിലെയും മൃഗസംരക്ഷണ മേഖലയിലെ സ്ഥാപനങ്ങളിലെയും പ്രമുഖരും പങ്കെടുക്കും. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. അഭിജിത്ത് മിത്ര നവംബർ 18 ന് ഉദ്ഘാടനം ചെയ്യുന്ന ശാസ്ത്ര കോൺഗ്രസിൽ ദേശീയ തലത്തിൽ ശ്രദ്ധേയരായ നിരവധി ചികിത്സകരും പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഇതോടനുബന്ധിച്ച് പതിനേഴാം തീയതി കർഷകർക്കും വനിതാ സംരംഭകർക്കുമുള്ള സെമിനാറും സംഘടിപ്പിക്കും. അടിസ്ഥാന വെറ്ററിനറി വിഷയങ്ങളും മൃഗാരോഗ്യവും മുതൽ കാലാവസ്ഥാ വ്യതിയാനവും ഏകാരോഗ്യവും വരെയുള്ള ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായാണ് ശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിക്കും.
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...
#മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ USDC ഇനി മുതൽ ഉപയോഗപ്പെടുത്തും. കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന്...
കല്‍പ്പറ്റ: ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടര വര്‍ഷമായി തുടരുന്ന അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്.പി ..പി .ആലി ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് പദ്ധതി...