മാവോയിസ്റ്റുകളുടെ പോലീസ് കസ്റ്റഡി കാലാവധി ഈ മാസം 22 വരെ നീട്ടി.

കൽപ്പറ്റ. വയനാട്ടിൽ അറസ്റ്റിലായ ശേഷം പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന :മാവോയിസ്റ്റുകളുടെ പോലീസ് കസ്റ്റഡി കാലാവധി ഈ മാസം 22 വരെ നീട്ടി. ഇന്ന് രാവി: പതിനൊന്നേ കാലോടെയാണ് മാവോയിസ്റ്റുകളെ കോടതിയിൽ ഹാജരാക്കിയത്, . അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. ചന്ദ്രു, ഉണ്ണിമായ എന്നിവരെയാണ് കൽപ്പറ്റ പ്രിൻസിപ്പൽ സെക്ഷൻസ് കോടതി ഈ മാസം 22 പോലീസ് കസ്റ്റഡിയിൽ വിട്ടത്. ഇരുവർക്കുമായി കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരുന്നു. ചന്ദ്രുവിനും ഉണ്ണിമായക്കും വേണ്ടി അഡ്വ. വി.ജി. ലൈജു ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വൈത്തിരി തളിപ്പഴയിൽ ലോറിയും സ്കോർപ്പിയോയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്.
Next post എം.വേലായുധൻ സ്മാരക ചികിത്സാ സഹായ വിതരണം ചെയ്തു
Close

Thank you for visiting Malayalanad.in