വയനാട് ചുരം ബദൽ റോഡുകൾക്കായി എൽ.ഡി.എഫ്‌ യാത്ര തുടങ്ങി

കൽപ്പറ്റ: ചുരം ബദൽ റോഡുകൾ യാഥാർഥ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എൽ.ഡി.എഫ്‌ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ബദൽ റോഡുകളിലേക്ക്‌ നടത്തുന്ന യാത്ര തുടങ്ങി .വിവിധ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളുമുണ്ടാകും. കുങ്കിച്ചിറ–- വിലങ്ങാട്‌ പാതയ്‌ക്കായി രാവിലെ കുങ്കിച്ചിറയിൽനിന്ന്‌ ആരംഭിച്ച യാത്ര മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി കുഞ്ഞോത്ത്‌ ഉദ്ഘാടനം ചെയ്തു. . പകൽ 11ന്‌ പടിഞ്ഞാറത്തറയിൽ പൊതുയോഗം. തുടർന്ന്‌ പടിഞ്ഞാറത്തറ–-പൂഴിത്തോട്‌ പാതയിലൂടെ സഞ്ചരിക്കും. തളിപ്പുഴ–-ചിപ്പിലിത്തോട്‌ പാതയുടെ പ്രാധാന്യവും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി പകൽ മുന്നിന്‌ തളിപ്പുഴയിൽ പൊതുയോഗം ചേരും. നിലമ്പൂർ–-മേപ്പാടി പാതയുടെ പ്രാധാന്യം സൂചിപ്പിച്ചും വയനാട്‌ തുരങ്കപാതയുടെ നടപടി വേഗത്തിലാക്കണമെന്ന്‌ ആവശ്യപ്പെട്ടും വൈകിട്ട്‌ നാലിന്‌ മേപ്പാടിയിലും പൊതുയോഗം. പ്രവർത്തനങ്ങളുടെ തുടർച്ചയായി പിന്നീട്‌ കൽപ്പറ്റയിൽ ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കും. ബദൽ പാതകൾ, വയനാട്‌ റെയിൽവേ, എയർസ്‌ട്രിപ്പ്‌ എന്നിവ യാഥാർഥ്യമാക്കുന്നതിന്‌ ഇടപെടലുകൾ നടത്താനുള്ള തീരുമാനങ്ങളെടുക്കും. കോഴിക്കോട്–-കൊല്ലഗൽ ദേശീയ പാതയിലെയും മാനന്തവാടി–-ബാവലി–-മൈസൂരു പാതയിലെയും രാത്രിയാത്രാ നിരോധനവിഷയവും ചർച്ചചെയ്യും. മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിൽ നടത്തുന്ന ബഹുജനസദസ്സുകളിൽ ബദൽപ്പാത ഉൾപ്പെടെയുള്ള വിഷയങ്ങൾ അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘ഊണും ഉടുപ്പും’ രണ്ടാം വാർഷികം ആഘോഷിച്ചു
Next post വയനാട് ചുരം ബദൽ റോഡുകൾക്കായി എൽ.ഡി.എഫ്‌ യാത്ര തുടങ്ങി
Close

Thank you for visiting Malayalanad.in