ജില്ലാ കളക്ടര്‍ ലൈവ് :60
പരാതികള്‍ക്ക് തത്സമയ പരിഹാരം
കൽപ്പറ്റ: വയനാട് ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഡി.സി.ലൈവിന് ജില്ലയില്‍ മികച്ച തുടക്കം. ആദ്യഘട്ടത്തില്‍ 60 പരാതികള്‍ക്ക് തത്സമയം പരിഹാരം കാണാനായതോടെ ജില്ലയിലെ നൂതന പരാതി പരിഹാര സംവിധാനം ലക്ഷ്യത്തിലെത്തി. ജില്ലാ ഭരണകൂടം ആവിഷ്ക്കരിച്ച ഡി.സി ലൈവ് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തിന്റെ ആദ്യഘട്ടത്തിലാണ് മാനന്തവാടി, വൈത്തിരി താലൂക്കുതല ഓണ്‍ലൈന്‍ അദാലത്ത് നടത്തിയത്. ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ മാനന്തവാടി താലൂക്കില്‍ നിന്നും ലഭിച്ച 44 പരാതികളില്‍ 28 പരാതികള്‍ പരിഹരിച്ചു. 16 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. വൈത്തിരി താലൂക്കില്‍ ലഭിച്ച 49 പരാതികളില്‍ 32 എണ്ണം തീര്‍പ്പാക്കി. 17 പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് തുടര്‍ നടപടികള്‍ക്കായി കൈമാറി. സുല്‍ത്താന്‍ ബത്തേരി താലൂക്ക് തല അദാലത്ത് വരും ദിവസങ്ങളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് കളക്ടറേറ്റില്‍ വരാതെ തൊട്ടടുത്ത അക്ഷയകേന്ദ്രങ്ങളിലൂടെ ജില്ലാ കളക്ടറുമായി പരാതികള്‍ പങ്കുവെക്കാന്‍ കഴിഞ്ഞു. എ.ഡി.എം എന്‍ ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങള്‍ എന്നിവ ഒഴികെയുള്ള അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. എഴുതി തയ്യാറാക്കിയ പരാതികളും അപേക്ഷകളും അക്ഷയകേന്ദ്രങ്ങള്‍ വഴി സ്വീകരിച്ചാണ് അദാലത്ത് നടത്തിയത്.
കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ...
. മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ...
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...