കൽപ്പറ്റ: ചരിത്രത്തിലാദ്യമായി സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് വയനാട്ടിലെത്തുന്നു. നവംബർ 11, 12, 13 തിയ്യതികളിലായി സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലാണ് സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് നടക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..
കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 450 കായികതാരങ്ങളും 60 ഒഫീഷ്യൽസും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
വയനാട്ടിലെ കായിക പ്രേമികൾക്ക് ആവേശമായ ചാമ്പ്യൻഷിപ്പ്സംഘാടക സമിതി ചെയർമാൻ സുൽത്താൻ ബത്തേരി നഗരസഭാ ചെയർപേഴ്സൺ ടി.കെ.രമേഷിന്റെ നേതൃത്വത്തിൽ വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. വ്യാപാരി വ്യവസായി യൂത്ത് വിംഗ് ബത്തേരി യൂണിറ്റിന്റെ സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ്സംഘടിപ്പിക്കുന്നത്. ചാമ്പ്യൻഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി നഗരസഭാ ചെയർപേഴ്സൺ ടി.കെ.രമേശ് ചെയർമാനായും, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലിം കടവൻ കൺവീനറായും സംഘാടകസമിതി രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. നവംബർ 11 ന് രാവിലെ 9.30 ന് പതാക ഉയർത്തുന്നതോടെ ചാമ്പ്യൻഷിപ്പിന് തുടക്കം കുറിക്കും.
വൈകിട്ട് 3.30 ന് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം സുൽത്താൻ ബത്തേരി എം.എൽ.എ. ഐ.സി.ബാലകൃഷ്ണൻ നിർവ്വഹിക്കും
ടി.കെ.രമേശ് അധ്യക്ഷത വഹിക്കും. ജില്ലാ സ്പോർട്സ്കൗൺസിൽ പ്രസിഡണ്ട് എം.മധു മുഖ്യാതിഥി ആയിരിക്കും. ചടങ്ങിൽ വെച്ച് സൈക്കിൾ പോളോ ദേശീയ കായികതാരങ്ങളെ
ബത്തേരി സെന്റ് മേരീസ്കോളേജ് റസിഡന്റ് മാനേജർ ജോൺ മത്തായി നൂറനാൽ ആദരിക്കും.
നവംബർ 14ന് വൈകിട്ട് നടക്കുന്ന സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടും പ്രസിദ്ധ ഫുട്ബോൾ താരവുമായ .യു.ഷറഫലി മുഖ്യാതിഥിയായിരിക്കും.
സംസ്ഥാന സ്പോർട്സ് ചാമ്പ്യൻഷിപ്പിലെ സംഘാടകരും ഓവറോൾ വിജയികൾക്ക് വയനാട് ജില്ലയിൽ സൈക്കിൾ പ്രമുഖ പോളോ ഗെയിംസിന് പ്രചാരം നൽകിയവരിൽ പ്രമുഖ പങ്കുവഹിച്ച വ്യക്തിയുമായ അന്തരിച്ച എൻ.സി.ബക്കർ മാസ്റ്റർ സ്മാരക ഓവറോൾ ട്രോഫി നൽകും. ചാമ്പ്യൻഷിപ്പിൽ വിജയികളായ കായികതാരങ്ങൾക്ക് ട്രോഫിയും മെഡലും സർട്ടിഫിക്കറ്റുകളും സംസ്ഥാന കെ.റഫീഖ് വിതരണം ചെയ്യുംസ്പോർട്സ് കൗൺസിൽ മെമ്പർ
പത്രസമ്മേളനത്തിൽ സംഘാടകസമിതി ജനറൽ കൺവീനറും ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ടുമായ സലിം കടവൻ, വ്യാ പാരി വ്യവസായി യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് സംഷാദ്.പി, സൈക്കിൾ പോളോ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സുധീഷ്.സി.പി, സൈക്കിൾ പോളോ അസോസിയേഷൻ ജില്ലാ സെക്രട്ടറി സാജിദ് എൻ.സിഎന്നിവർ പങ്കെടുത്തു.
കോഴിക്കോട്: ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ അഞ്ചാമത് സമ്മേളനവും വാർഷിക ജനറൽ ബോഡിയും കൊടുവള്ളിയിൽ നടന്നു....
പുൽപ്പള്ളി : ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകി. ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻ ഷിപ്പിൽ മെഡലുകൾ നേടി വയനാടിന്റെ അഭിമാനമായി മാറിയ എലൈൻ ആൻ...
. മാനന്തവാടി: തിരുനെല്ലി അപ്പപാറയിൽ യുവതി ജീവിത പങ്കാളിയുടെ വെട്ടേറ്റ് മരിച്ചു. പരിക്കുകളോടെ മകൾ ആശുപത്രിയിൽ ചികിത്സ തേടി. ചേകാടി വാകേരിയിൽ വാടകയ്ക്കു താമസിക്കുന്ന എടയൂർ കുന്ന്...
' അശ്വിൻ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രൻസ്, ലാൽ, അൽത്താഫ്, മിഥുൻ എം ദാസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റിനോയ് കല്ലൂർ തിരക്കഥ എഴുതി...
ബത്തേരി: ലൈസൻസില്ലാതെ നിയമവിരുദ്ധമായി കാറിൽ തിരകളും(ammunitions) മാരകായുധങ്ങളും കടത്തിയ സംഭവത്തിൽ ഒരാളെ കൂടി പിടികൂടി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ബത്തേരി, പുത്തൻകുന്ന്, കോടതിപ്പടി, പാലപ്പെട്ടി വീട്ടിൽ, സഞ്ജു...
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ...