സ്വിമ്മിംഗ് പൂളുകളിൽ ക്ലോറിനേഷൻ നിർബന്ധം :കുട്ടികളിൽ അഡിനോവൈറസ് ബാധയെക്കുറിച്ച് കണ്ടെത്തലുകൾക്ക് വിഷ്ണു നമ്പീശൻ മെമ്മോറിയൽ അവാർഡ് നേടി ഡോ.അരവിന്ദ് ജി.കെ.

സി.വി.ഷിബു കൽപ്പറ്റ: ശുചിത്വ അന്തരീക്ഷത്തിലല്ലാതെ സ്വിമ്മിംഗ് പൂൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അഡിനോ വൈറസ് ബാധ കുട്ടികളിൽ പലവിധ രോഗങ്ങൾക്ക് കാരണമാകുമെന്ന് പഠന റിപ്പോർട്ട്. തിരുവനന്തപുരം ശ്രീഗോകുലം ആശുപത്രിയിലെ ഡോ.. അരവിന്ദ് ജി.കെ. നടത്തിയ ഗവേഷണത്തിന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കേരള ഘടകത്തിൻ്റെ അംഗീകാരമായ വിഷ്ണു നമ്പീശൻ മെമ്മോറിയൽ അവാർഡ് ലഭിച്ചു. . വയനാട്ടിൽ നടന്ന ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിൻ്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മത്സര സ്വഭാവത്തിൽ നടന്ന പഠന – ഗവേഷണ പ്രബന്ധാവതരണത്തിലാണ് ഡോ. അരവിന്ദ് ജി.കെ. ഒന്നാം സ്ഥാനം നേടിയത്. ജല ഗുണ നിലവാര പരിശോധനയും സമയാസമയങ്ങളിൽ ക്ലോറിനേഷനും ഇല്ലാതെ കുട്ടികൾ സ്വിമ്മിംഗ് പൂൾ ഉപയോഗിക്കുമ്പോൾ ചിലരിൽ അഡിനോ വൈറസ് ബാധ ഉണ്ടാകാനിടയുണ്ടന്നതായിരുന്നു കണ്ടെത്തൽ. വൈറസ് ബാധയേറ്റാൽ നീണ്ടു നിൽക്കുന്ന പനി, ജലദോഷം, കഫകെട്ട്, തൊണ്ടവേദന, ചെങ്കണ്ണ് പോലെയുള്ള അസ്വസ്ഥത, ‘ ശർദ്ദി, വയറിളക്കം ,വയറു വേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. ശരാശരി അഞ്ച് ദിവസമെങ്കിലും കുട്ടിക്ക് ആശുപത്രി വാസം വേണ്ടി വരും. 2 മുതൽ 11 വയസ്സുവരെ പ്രായമുള്ള 16 കുട്ടികളിലാണ് നിരീക്ഷണവും പഠനവും നടത്തിയത്. ശ്രീഗോകുലം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളും ശിശു രോഗവിഭാഗം പ്രൊഫസറുമായ ഡോ.ലളിത കൈലാസ്, അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.അഖില നാസ് എന്നിവ രുടെ ഗൈഡൻസോടെയായിരുന്നു ഡോ.അരവിന്ദ് ജി.കെ. പഠനവും ഗവേഷണവും നടത്തിയത്. അഡിനോ വൈറൽ പനി മറ്റ് ബാക്ടീരിയൽ പനി പോലെ രോഗലക്ഷണങ്ങൾ കാണിക്കുകയും ലാബ് മൂല്യങ്ങളായ ഇ.എസ്.ആർ. ,സി.ആർ.പി. എന്നിവ നിൽക്കുമെങ്കിലും ഇതിന് ആൻറിബയോട്ടിക് ഉപയോഗം ആവശ്യമില്ല. ഇങ്ങനെ കുട്ടികളിലെ ആൻ്റിബയോട്ടിക് ഉപയോഗം കുറച്ചു കൊണ്ടുവരാനാകുമെന്നാണ് കണ്ടെത്തൽ. ഗുണനിലവാരമുള്ള വെള്ളം ഉപയോഗിക്കലും സ്വിമ്മിംഗ് പൂളിലെ ക്ലോറിനേഷനാണ് ഇതിനുള്ള പ്രധാന പ്രതിവിധി സംസ്ഥാന സമ്മേളനത്തിൽ ഒന്നാം സ്ഥാനം നേടിയതിനാൽ പ്രബന്ധം ദേശീയ തലത്തിലേക്ക് യോഗ്യത നേടി. ഉടൻ തന്നെ പഠന റിപ്പോർട്ടിലെ പൂർണ്ണ കണ്ടെത്തലുകൾ ഇതുമായി ബന്ധപ്പെട്ട ജേണലിൽ പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post അപ്പോളോ ആഡ്ലക്സ് ആശുപത്രിയില്‍ സ്ട്രോക് സപ്പോര്‍ട്ട് പ്രോഗ്രാം ആരംഭിച്ചു
Next post സ്വിമ്മിംഗ് പൂളുകളിൽ ക്ലോറിനേഷൻ നിർബന്ധം :കുട്ടികളിൽ അഡിനോവൈറസ് ബാധയെക്കുറിച്ച് കണ്ടെത്തലുകൾക്ക് വിഷ്ണു നമ്പീശൻ മെമ്മോറിയൽ അവാർഡ് നേടി ഡോ.അരവിന്ദ് ജി.കെ.
Close

Thank you for visiting Malayalanad.in