. കൽപ്പറ്റ: വയനാട് ജില്ലയിൽ അടഞ്ഞുകിടക്കുന്ന ക്വാറികൾ പരിശോധനയ്ക്ക് വിധേയമായി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു ജില്ലാ പ്രവർത്ത യോഗം ആവശ്യപ്പെട്ടു. നിസ്സാരമായ സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ അനുമതി നിഷേധിച്ചത് മൂലംപല ക്വാറികളും വർഷങ്ങളായി അടഞ്ഞുകിടക്കുന്നു. ഇത് മൂലം ക്വാറി മെറ്റീരിയലുകൾക്ക് ക്ഷാമം നേരിടുകയും, നിർമ്മാണമേഖല കടുത്ത പ്രതിസന്ധിയിലാവുകയും, തൊഴിലാളികൾക്ക് തെഴിൽ നഷ്ടപ്പെടുകയും ചെയ്തു.ജില്ലയ്ക്ക് പുറത്തു നിന്നുള്ള ക്വാറി ഉടമകൾ ഈ സാഹചര്യം മുതലാക്കി കൃത്രിമമായി വിലവർദ്ധിപ്പിച്ച് വയനാട്ടുകാരെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു. അനിയന്ത്രിതമായ വിധത്തിൽ അമിത ത ഭാരം കയറ്റിവയനാട്ടിലേക്ക് വരുന്ന ടിപ്പർ ലോറികളുടെ എണ്ണം വർദ്ധിക്കുകയും, ചുരത്തിൽ ഗതതടസ്സം സൃഷ്ടിക്കുന്ന സ്ഥിതിവിശേഷം സംജാതമായി. ജില്ലയ്ക്ക് പുറത്തുള്ള ക്വാറി മാഫിയകളുടെ അനാവശ്യ ഇടപെടലും, സമ്മർദ്ദവുമാണ് ജില്ലയിലെക്വാറികൾ അടഞ്ഞു കിടക്കുന്നതിന് ഇടയായിട്ടുള്ളത്. നിർമ്മാണമേഖലയിലെ മെറ്റീരിയൽ ക്ഷാമം പരിഹരിക്കുന്നതിനും നഷ്ടപ്പെട്ടതൊഴിലവസരം വീണ്ടെടുക്കുന്നതിനുമായി നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് പ്രായോഗിക സമീപനം കൈ കൊള്ളണമെന്നും നിർത്തൽ ചെയ്ത കാറികൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകണമെന്നും കൺവൻഷൻ സർക്കാരിനോടും ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.ജെ.ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.രാജൻ,പി.സൈനുദ്ദീൻ, പി.സി. വൽസല, കെ.പത്മിനി എന്നിവർ സംസാരിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....