കാർഷികാനുബന്ധ സംരംഭകർക്കായി നടത്തുന്ന രണ്ട് ദിവസത്തെ പാക്കേജിംഗ് പരിശീലനം ഇന്ന് സമാപിക്കും

കാർഷികാനുബന്ധ സംരംഭകർക്കായി നടത്തുന്ന രണ്ട് ദിവസത്തെ പാക്കേജിംഗ് പരിശീലനം ഇന്ന് സമാപിക്കും. കൽപ്പറ്റ: കാർഷിക മേഖലയിൽ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേരള അഗ്രോ ബ്രാൻഡിംഗിൻ്റെ ഭാഗമായി വയനാടിൻ്റെ ജില്ലയിലെ കാർഷികാനുബന്ധ സംരംഭകർക്കായി രണ്ട് ദിവസത്തെ പരിശീലന ശിൽപ്പശാല തുടങ്ങി. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലെ മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗിൻ്റെ സഹകരണത്തോടെയാണ് പരിശീലനം നടക്കുന്നത്. സംസ്ഥാന കാർഷിക വികസന – കർഷക ക്ഷേമ വകുപ്പ് ,സ്റ്റേറ്റ് അഗ്രികൾച്ചർ മാനേജ് മെൻ്റ് എക്സ്റ്റൻഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സമേതിയുടെയും നേതൃത്വത്തിൽ മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ഇൻ ചാർജ് രാജി വർഗീസ് ഉദ്ഘാടനം ചെയ്തു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ – എച്ച്. ഷബീന അധ്യക്ഷത വഹിച്ചു. വയനാട്ടിൽ നിന്നുള്ള കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര മാർക്കറ്റിലേക്ക് എത്തിക്കുകയാണ് പരിശീലന ശേഷം ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ രാജി വർഗീസ് പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് അസിസ്റ്റൻ്റ് ഡയറക്ടർ പൂനം വേദ് പ്രകാശ് , ടെക് നിക്കൽ അസിസ്റ്റൻ്റ് അർഷാദ് മംഗലശ്ശേരി എന്നിവർ ക്ലാസ്സുകൾ നയിച്ചു. സമേതി ഡെപ്യൂട്ടി ഡയറക്ടർ ഡോ.ആർ.സുനിൽകുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ.മമ്മൂട്ടി തുടങ്ങിയവർ സംസാരിച്ചു. കേരളത്തിൽ കാർഷിക മേഖലയിൽ ഗുണമേന്മയുള്ള ധാരാളം ഉൽപ്പന്നങ്ങൾ ഉണ്ടങ്കിലും പാക്കേജിംഗിൻ്റെ ഗുണ നിലവാരക്കുറവ് കൊണ്ട് ഉയർന്ന വിലക്ക് വിൽക്കാൻ കഴിയുന്നില്ല. അതുമൂലം സംരംഭകർക്കുണ്ടാകുന്ന നഷ്ടം കുറക്കുകയാണ് ലക്ഷ്യമെന്ന് ഈ രംഗത്തെ വിദഗ്ധർ പറഞ്ഞു. സംസ്ഥാന കാർഷിക വികസന – കർഷക ക്ഷേമ വകുപ്പ് ,സ്റ്റേറ്റ് അഗ്രികൾച്ചർ മാനേജ് മെൻ്റ് എക്സ്റ്റൻഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സമേതിയുടെയും നേതൃത്വത്തിൽ മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ഇൻ ചാർജ് രാജി വർഗീസ് ഉദ്ഘാടനം ചെയ്തു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ – എച്ച്. ഷബീന അധ്യക്ഷത വഹിച്ചു. വയനാട്ടിൽ നിന്നുള്ള കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര മാർക്കറ്റിലേക്ക് എത്തിക്കുകയാണ് പരിശീലന ശേഷം ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ രാജി വർഗീസ് പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് അസിസ്റ്റൻ്റ് ഡയറക്ടർ പൂനം വേദ് പ്രകാശ് , ടെക് നിക്കൽ അസിസ്റ്റൻ്റ് അർഷാദ് മംഗലശ്ശേരി എന്നിവർ ക്ലാസ്സുകൾ നയിച്ചു. സമേതി ഡെപ്യൂട്ടി ഡയറക്ടർ ഡോ.ആർ.സുനിൽകുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ.മമ്മൂട്ടി, അസിസ്റ്റൻ്റ് പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി. രേഖ തുടങ്ങിയവർ സംസാരിച്ചു. കേരളത്തിൽ കാർഷിക മേഖലയിൽ ഗുണമേന്മയുള്ള ധാരാളം ഉൽപ്പന്നങ്ങൾ ഉണ്ടങ്കിലും പാക്കേജിംഗിൻ്റെ ഗുണ നിലവാരക്കുറവ് കൊണ്ട് ഉയർന്ന വിലക്ക് വിൽക്കാൻ കഴിയുന്നില്ല. അതുമൂലം സംരംഭകർക്കുണ്ടാകുന്ന നഷ്ടം കുറക്കുകയാണ് ലക്ഷ്യമെന്ന് ഈ രംഗത്തെ വിദഗ്ധർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആനക്കൊമ്പുമായി ആറംഗ സംഘം പിടിയിൽ
Next post തിറ്ഗലെ നൂറാങ്കില്‍ തിരക്കേറി: വിദേശ സഞ്ചാരികൾ സന്ദർശനം നടത്തി..
Close

Thank you for visiting Malayalanad.in