മാനന്തവാടി: വയനാട് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക് കരുത്ത് പകര്‍ന്ന് മാനന്തവാടിയില്‍ പുതിയ നഴ്സിംഗ് കോളേജ് തുടങ്ങി. ബി.എസ്. സി. നഴ്സിംഗിനായി 60 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കിയത്. 2023 – 24 സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച കോളേജാണിത്. പുതിയ ബാച്ചിന്റെ ഉദ്ഘാടനം ഒ.ആര് കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് അനുവദിച്ച നേഴ്സിങ്ങ് കോളേജ് ഉടന്‍ തന്നെ പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളാണ് ആദ്യ ബാച്ചില്‍ പ്രവേശനം നേടിയത്. ആദ്യ ഘട്ട അലോട്ട്മെന്റില്‍ പ്രവേശനം ലഭിക്കാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കോളേജ് ഏറെ അനുഗ്രഹമായി മാറുകയാണ്. മാനന്തവാടി നഗരസഭാ ചെയര്‍ പേഴ്സണ്‍ സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, , കില ജില്ലാ ഫെസിലിറ്റേറ്റര്‍ പി.ടി. ബിജു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: പി. അനില്‍ കുമാര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ: രാജേഷ് , മെഡിക്കല്‍ കോളേജ് ആര്. എം. ഒ ഡോ: അര്‍ജജുന്‍ ജോസ്, വയനാട് നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പി.ഉഷാകുമാരി, അസി.പ്രൊഫസര്‍ പി. നബീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....