മാനന്തവാടി : ജിവിഎച്ച്എസ്എസിലെ എച്ച് എസ് എസ്, വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ എൻ എസ് എസ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ജീവദ്യുതി ‘ എന്ന പേരിൽ മാനന്തവാടി മെഡിക്കൽ കോളേജ് രക്തബാങ്കിൻ്റെ സഹകരണത്തോടെ രക്തദാന ക്യാമ്പും
രക്തദാന ബോധവൽക്കരണവും നടത്തി. രക്തദാന ബോധവൽക്കരണ സന്ദേശം രേഖപ്പെടുത്തിയ പ്ലക്കാർഡുകൾ കൈയ്യിലേന്തിയ വൊളണ്ടിയർ യാത്രക്കാരുമായി രക്തദാന സന്ദേശം കൈമാറിയത് ശ്രദ്ധേയമായി. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടിയിലെ പാലിയേറ്റീവ് പ്രവർത്തകനും രക്തദാതാവുമായ കെ.എം. ഷിനോജിനെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പാൾ സലീം അൽത്താഫ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ജിജി, പ്രധാനാധ്യാപകൻ കെ.കെ. സന്തോഷ്, പി.ടി.എ പ്രസിഡൻ്റ് പി.പി. ബിനു എന്നിവർ പ്രസംഗിച്ചു. എൻ.എസ് .എസ് പ്രോഗ്രാം ഓഫീസർമാരായ ടി.എം. മുബീന, കെ.എം. അർച്ചന, വളണ്ടിയർ ലീഡേഴ്സ് ആയ ഫാത്തിമ അബ്ദുല്ല, ആവണി കൃഷ്ണ, അഫ്സീന, അനഘ, കൃഷ്ണകിഷോർ എന്നിവർ നേതൃത്വം നൽകി.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....