കേരള കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡ് വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ സമ്മാനിച്ചു

കൽപ്പറ്റ: കേരള കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡ് 2023 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് 2, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണ ഉൽഘാടനം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തി. കൽപറ്റ നിയോജക മണ്ഡലം എം.എൽഎ അഡ്വ. ടി സിദ്ദീഖ് ഉത്ഘാടനം ചെയ്ത ചടങ്ങിൽ ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സി. ഓഫീസർ ചന്ദ്രജ സ്വാഗതവും പറഞ്ഞു. പലതരത്തിലുളള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ ഭാവി തലമുറയെ ചേർത്ത് പിടിച്ച് നേർവഴിക്ക് നയിക്കേണ്ടത് രക്ഷിതാക്കൾ ആണെന്നും ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഈ അവാർഡ് നൽകുന്നതിലൂടെ ബോർഡ് ഉദ്ദേശിക്കുന്നത് അതു തന്നെ ആണെന്നും എം.എൽ എ അഭിപ്രായപ്പെട്ടു. കർഷക തൊഴിലാളി കളായ രക്ഷിതാക്കളുടെ വിയർപ്പിന്റെ ഒരു അംശമാണ് ഈ അവാർഡ് എന്നതിനാൽ ഏറ്റവും അമൂല്യമായി കരുതണമെന്ന് ചെയർമാൻ എൻ .ചന്ദ്രൻ പറഞ്ഞു. ജില്ലയിൽ 615 കുട്ടികൾക്ക് ഈ വർഷം അവാർഡ് നൽകുന്നുണ്ട്. തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ആയിട്ടാണ് അവാർഡ് തുക നൽകുന്നത്. യോഗത്തിൽ കെ.ഷമീർ (കെ.എസ്.കെ.ടി.യു) സി.സി തങ്കച്ചൻ (DK TF) പാറക്ക മമ്മുട്ടി (ST U ) വി.വി. ആന്റണി (B KMU) പി.ആർ.സുരേഷ് (B MS) , കെ മുഹമ്മദ് (J S S) പൂലാടൻ അഷറഫ് (NK T F ), ജിഷ ജോസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ജില്ലാ സി.ബി.എസ്.ഇ. ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയ മേളയുടെ ലോഗോ, “എൻലൈറ്റൻ 2023” പ്രകാശനം ചെയ്തു.
Next post കരണിയിലെ കൊലപാതക ശ്രമം: തമിഴ് നാട്ടിൽ നിന്നുമുള്ള ക്വട്ടേഷൻ സംഘത്തെ സാഹസികമായി പിടികൂടി വയനാട് പോലീസ്
Close

Thank you for visiting Malayalanad.in