വയനാട് ജില്ലാ സി.ബി.എസ്.ഇ. ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയ മേളയുടെ ലോഗോ, “എൻലൈറ്റൻ 2023” പ്രകാശനം ചെയ്തു.
നവംബർ 16,17 തീയതികളായി ബത്തേരി പൂമല മെക്ലോഡ്സ് ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടക്കുന്ന സി.ബി.എസ്.ഇ. ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര-പ്രവൃത്തി പരിചയമേളയുടെ ലോഗോയും മാനുവലും കൽപ്പറ്റ എം.എൽ.എ, ടി സിദ്ദിഖിൽ നിന്നും വയനാട് ജില്ലാ കളക്ടർ രേണു രാജ്.ഐ.എ.എസ്. ഏറ്റുവാങ്ങി പ്രകാശനം ചെയ്തു .
മേളയുടെ സുഗമമായ നടത്തിപ്പിനായി വയനാട് ജില്ലയിലെ എം.എൽ.എ.മാരായ ടി. സിദ്ദിഖ്, ഐസി ബാലകൃഷ്ണൻ, ഒ ആർ കേളു എന്നിവർ രക്ഷാധികാരികളായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ലോഗോ ഡിസൈനിങ് മത്സരത്തിൽ ചെറുകാട്ടൂർ സെന്റ് ജോസഫ് ഇംഗ്ലീഷ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഇമ്രാൻ ഡിസൈൻ ചെയ്ത ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്
اد
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ, സുൽത്താൻബത്തേരി മുനിസിപ്പൽ ചെയർമാൻ ടി കെ രമേശ്, മറ്റ് ജനപ്രതിനിധികൾ,വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ എന്നിവർ ചെയർമാൻമാരായ കമ്മിറ്റികൾ ഇതിനോടകം പ്രവർത്തനങ്ങൾ ആരംഭിച്ചു.
മെക്ലോഡ്സ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പലും വയനാട് ജില്ലാ സഹോദയ സെക്രട്ടറിയുമായ ഡോക്ടർ ബീന.സി.എ, വയനാട് ജില്ലാ സിബിഎസ്ഇ സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സെക്രട്ടറി ഷിംജിത്ത് ദാമു, സി.സി.എസ്.കെ വയനാട് ജില്ലാ ഭാരവാഹി സമീർ സി.കെ, പി.ടി.എ. പ്രസിഡണ്ട് സിജോ മാത്യു, വൈസ് പ്രസിഡണ്ട് ഫെബിൻ, ഐസൺ കെ ജോസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ അനീഷ് തോമസ് എന്നിവർ ലോഗോ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....