യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച് ഒളിവിൽ പോയ അക്രമിസംഘത്തെ സാഹസികമായി പിടികൂടി മീനങ്ങാടി പോലീസ്

മീനങ്ങാടി: കരണിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ നാലംഗ അക്രമി സംഘത്തെ എറണാകുളത്ത് വെച്ച് മീനങ്ങാടി പോലീസ് സാഹസികമായി പിടികൂടി. എറണാകുളം നോർത്ത് പറവൂർ സ്വദേശികളായ മന്നം കോക്കർണി പറമ്പിൽ ശരത് (34), മാഞ്ഞാലി കണ്ടാരത്ത് അഹമ്മദ് മസൂദ് (27), മന്നം കോക്കർണി പറമ്പിൽ കെ.എ. അഷ്ബിൻ (26), കമ്പളക്കാട് കല്ലപറമ്പിൽ കെ.എം. ഫഹദ് (28) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷ സംഘം പിടികൂടിയത്. സംഘത്തിൽ നിന്നും മാരകായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവർ നിരവധി കേസുകളിൽ പ്രതികളാണ്. ഇക്കഴിഞ്ഞ 12-ന് പുലർച്ചെയാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ സംഘം കരണി സ്വദേശിയും, നിരവധി കേസുകളിൽ പ്രതിയുമായ അഷ്കർ അലിയെ വീട്ടിൽ വെച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നു കളയുകയായിരുന്നു. ഇവരെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അന്വേഷണ സംഘത്തിൽ മീനങ്ങാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ബിജു ആന്റണി, ബത്തേരി എസ്.എച്ച്.ഓ എം.എ. സന്തോഷ്‌, സബ് ഇൻസ്‌പെക്ടർമാരായ രാംകുമാർ, ഹരീഷ്കുമാർ, എ.എസ്.ഐ ബിജു വർഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, ഫിനു തുടങ്ങിയവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചക്കക്ക് നല്ല കാലം വരുന്നു: സംസ്ഥാന നയം ആലോചനയിലെന്ന് കൃഷിമന്ത്രി .
Next post പരാതികളില്‍ പരിഹാരം കാണും: നിയമസഭാ യുവജനക്ഷേമ യുവജനകാര്യ സമിതി
Close

Thank you for visiting Malayalanad.in