ഒരുക്കങ്ങൾ പൂർത്തിയായി: നാട്ടുകലാകാര കൂട്ടത്തിൻ്റെ അറബുട്ടാളു നാളെ കൽപ്പറ്റയിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 700ല്‍പരം നാട്ടുകലാകാരന്മാര് അവതരിപ്പിക്കുന്ന തുടിക്കളിക്ക്(അറബുട്ടാളു) നാളെ എസ്കെഎംജെ സ്കൂള്‍ മൈതാനം വേദിയാകും. ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ നാലുവരെയാണ് ലോക റെക്കാര്‍ഡ് ലക്ഷ്യമിട്ട് ‘അറബുട്ടാളു’അവതരണം. നാട്ടുകലാകാരക്കൂട്ടം സംസ്ഥാന സമിതിയും ഉണര്‍വ് നാടന്‍ കലാപഠന ഗവേഷണ കേന്ദ്രവും സംയുക്തമായാണ് പരിപാടി നടത്തുന്നതെന്നു സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാരമ്പര്യ ഗോത്ര വാദ്യോപകരണമായ തുടിയുടെ ആകൃതിയില്‍ കലാകാരന്മാരെ വിന്യസിച്ചാണ് ‘അറബുട്ടാളു’ അവതരിപ്പിക്കുന്നത്. തുടിക്കളിയില് അണിനിരക്കുന്നതില്‍ 200ല്‍പരം കലാകാരന്മാര് വയനാട്ടിലെ ഗോത്രവിഭാഗങ്ങളില്‍നിന്നുള്ളവരാണ്. നേരത്തേ ചിട്ടപ്പെടുത്തിയതനുസരിച്ച് കലാകാരന്മാര് പരിശീലനം നേടിയിരുന്നു. നാളെ അവതരണത്തിനു മുമ്പ് രണ്ടു തവണ റിഹേഴ്സല്‍ ഉണ്ടാകും. നാട്ടുകലാകാര കൂട്ടം സംസ്ഥാന സമിതി നടത്തുന്ന നാലാമത് ലോക റെക്കോർഡിനായുള്ള പരിപാടിയാണ് കൽപ്പറ്റയിൽ ഞായറാഴ്ച നടക്കുന്നത്. രമേഷ് കരിന്തലക്കൂട്ടം, ഉദയന്‍ കുണ്ടുംകുഴി, വിജയന് ഗോത്രമൊഴി, ബിജു കൂട്ടം, രതീഷ് ഉണര്‍വ്, വിപിന്‍ പൊലിക, ബൈജു തൈവ മക്കൾ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...